NEWS
‘ചായ എടുത്തിട്ട് വരാം’, എത്തിയത് പെട്രോളുമായി; കടം വാങ്ങിയ 5000 തിരിച്ചു നൽകിയില്ല, യുവതിയെ തീകൊളുത്തി കൊന്നു

അഹമ്മദാബാദ്∙ ഗുജറാത്തിലെ പടാൻ ജില്ലയിൽ 5,000 രൂപയുടെ കടം തിരിച്ചടയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവതിയെ അയൽവാസി പെട്രോൾ ഒഴിച്ച് തീകൊളുത്തി. 35കാരിയായ പിങ്കി ബെൻ പട്ണിയാണ് കൊല്ലപ്പെട്ടത്. ഏഴുവർഷം മുൻപാണ് പിങ്കിയുടെ ഭർത്താവ് മരിച്ചത്. രണ്ട് കുട്ടികളാണ് പിങ്കിയ്ക്കുള്ളത്. വീട്ടുചെലവുകൾക്കായാണ് ഒരുമാസം മുൻപ് യുവതി അയൽവാസിയായ ബാബുഭായ് റാവലിന്റെ കയ്യിൽ നിന്ന് 5000 രൂപ കടം വാങ്ങിയത്. പലിശ ചോദിച്ച് റാവൽ നിരന്തരം വീട്ടിലെത്തി പിങ്കിയെ പീഡിപ്പിച്ചിരുന്നെന്ന് കുടുംബം ആരോപിച്ചു. തർക്കം തീർക്കാനായി വിളിച്ചു വരുത്തിയാണ് യുവതിയെ കൊലപ്പെടുത്തിയത്.
Fashion ⏭️


