NEWS

‘മഹാപ്രളയം മനുഷ്യനിർമിതം’; കൃഷ്ണന്‍കുട്ടിയുടെ പേരിൽ പുറത്തുവന്ന ശബ്ദസന്ദേശത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം


തിരുവനന്തപുരം ∙ 2018 ലെ മഹാപ്രളയം സംബന്ധിച്ച് മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദസന്ദേശത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. മഹാപ്രളയം മനുഷ്യ നിർമിതമാണെന്നും അതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും വെളിവാക്കുന്ന വിധത്തിലാണ് ശബ്ദസന്ദേശം പുറത്തുവന്നത്. ഇതേക്കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.  മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടേതെന്ന് ആരോപിക്കപ്പെടുന്ന ഒരു ഓഡിയോ ടേപ്പാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നത്. ഓഡിയോ ടേപ്പിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണം എന്നാവശ്യപ്പെട്ടാണ് സ്വകാര്യവ്യക്തി പരാതി നല്‍കിയത്. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനാണ് സംഭാഷണം പുറത്തുവിട്ടത്. 


Fashion ⏭️

Back to top button