ഫ്രെഞ്ച് ഫ്രൈസ് സിഗരറ്റിനേക്കാൾ അപകടകാരി? മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി പ്രമുഖ ഡോക്ടർ

പ്രതീകാത്മക ചിത്രം
കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് ഫ്രഞ്ച് ഫ്രൈസ്. റെസ്‌റ്റോറന്റുകളിലും സിനിമ തീയറ്ററുകളിലും പോയാൽ കൊറിക്കാൻ പറ്റിയ ഭക്ഷണങ്ങളിൽ ഒന്നാണിത്. ചിലർ വീട്ടിൽ വെറുതെ ഇരിക്കുമ്പോഴും കഴിക്കാറുണ്ട്. എന്നാൽ ഈ ശീലം ആരോഗ്യത്തിന് അത്രകണ്ട് നല്ലതല്ലെന്ന മുന്നറിയപ്പുമായി എത്തിയിരിക്കുകയാണ് ഗുരുഗ്രാമിലെ പ്രമുഖ കാൻസർ രോഗവിദഗ്ദ്ധയായ ഡോക്ടർ വാർത്തിക വിശ്വാനി.
ഇൻസ്റ്രാഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് ഫ്രഞ്ച് ഫ്രൈസിന്റെ ഗുരുതരമായ പ്രത്യേഘാതങ്ങൾ ഡോക്ടർ വിശദീകരിച്ചിരിക്കുന്നത്. കുട്ടികൾക്ക് പ്രിയപ്പെട്ട ഫ്രഞ്ച് ഫ്രൈസ് പുകവലിയേക്കാൾ വലിയ ആരോഗ്യപ്രശ്നങ്ങൾക്ക്
കാരണമാകുമെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു ഡോക്ടറും അമ്മയുമെന്ന നിലയിൽ താൻ ഇതുവരെ കുഞ്ഞിന് ഫ്രഞ്ച് ഫ്രൈസ് നൽകിയിട്ടില്ലെന്നും അവർ പറയുന്നു.
ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന എണ്ണയാണ് പ്രധാന വില്ലനെന്നാണ് ഡോക്ടർ പറയുന്നത്. ലാഭത്തിനായി റെസ്റ്റോറന്റുകളിൽ ഒരേ എണ്ണ തന്നെ പലതവണ ചൂടാക്കി ഉപയോഗിക്കുന്നു. ഇങ്ങനെ ചെയ്യുന്നതുവഴി എണ്ണയുടെ രാസഘടന മാറുകയും അതിൽ ട്രാൻസ് ഫാറ്റും മാരകമായ വിഷാംശങ്ങളും അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ വർദ്ധിക്കുന്നതിനും കാരണമാകുമെന്നും ഡോക്ടർ വിശദീകരിക്കുന്നുണ്ട്.
ശാസ്ത്രീയ പഠനങ്ങൾ പ്രകാരം ഇത്തരം എണ്ണയിൽ രൂപപ്പെടുന്ന ചില ഘടകങ്ങൾ ശരീരത്തിലെ കോശങ്ങൾ നശിക്കുന്നതിനും കരർ വീക്കത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. എണ്ണയ്ക്ക് പുറമെ ഫ്രഞ്ച് ഫ്രൈസിൽ അടങ്ങിയിരിക്കുന്ന അമിതമായ ഉപ്പും ഒഴിഞ്ഞ കലോറിയുമാണ് മറ്റൊരു പ്രധാന ഭീഷണി. ഇത് ഭാവിയിൽ കുട്ടികളിൽ ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുമെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ലോകത്ത് കുട്ടികളിലെ അമിതവണ്ണത്തിന്റെ കാര്യത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇതിലേക്ക് നയിക്കുന്ന പ്രധാന വില്ലന്മാരിൽ ഒന്നാണ് ഫ്രെഞ്ച് ഫ്രൈസെന്നും ഡോക്ടർ വീഡിയോയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനാൽ അപകടം മനസാക്കി രക്ഷിതാക്കൾ കുട്ടികൾക്ക് ഫ്രെഞ്ച് ഫ്രൈസ് വാങ്ങിനൽകരുതെന്നും ഡോ. വർത്തിക വിശ്വാനി മുന്നറിയിപ്പ് നൽകുന്നു.
English Summary
A leading oncologist, Dr. Vartika Vishwani, has warned that frequent consumption of French fries may pose serious health risks. Urging parents to pay closer attention to their children’s eating habits, she said highly processed and deep-fried foods should be limited, highlighting the potential long-term health effects of an unhealthy diet.
News ⏭️


