NEWS
യുദ്ധകലുഷിതം പശ്ചിമേഷ്യ; കപ്പലുകളെ ആക്രമിച്ച് ഇറാൻ, ‘തീ’പിടിച്ച് എണ്ണ, ഇടിഞ്ഞ് സ്വർണം, ഓഹരിയും തകർച്ചയിലേക്ക്

ചെറിയ ഇടവേളയ്ക്കുശേഷം പശ്ചിമേഷ്യ വീണ്ടും യുദ്ധകലുഷിതമായതോടെ ആഗോള സമ്പദ്മേഖല കടുത്ത ആശങ്കച്ചുഴിയിലായി. ഹോർമുസിൽ കപ്പലുകൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. യുഎഇ പതാകയുള്ള എണ്ണക്കപ്പലിന് നേരെ ഇറാൻ നടന്ന ആക്രമണത്തിൽ ഇന്ത്യക്കാരനായ ജീവനക്കാരൻ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുണ്ട്. 8 പേർക്ക് പരിക്കേറ്റു. ഒമാന്റെ സമുദ്രപാതയിലൂടെ പോയ കപ്പലിനെയാണ് ഇറാൻ ആക്രമിച്ചതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.ഹോർമുസ് കടലിടുക്ക് അടച്ചെന്ന് പറഞ്ഞ ഇറാൻ, അനുമതിയില്ലാതെ കടക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, ഹോർമുസ് തുറന്നുതന്നെ കിടക്കുമെന്നും ഇറാനിലേക്കും തിരിച്ചുംപോകുന്ന കപ്പലുകളെ മാത്രം തടയുന്ന ‘കപ്പൽ ഉപരോധം’ അമേരിക്ക പുനരാരംഭിച്ചതായും പ്രസിഡന്റ് ട്രംപ് പറഞ്ഞു. ഹോർമുസിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തെന്നും കപ്പലുകളിൽനിന്ന് 20% ഫീസ് ഈടാക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.തീപിടിച്ച് എണ്ണവില, 6 വർഷത്തെ ഏറ്റവും വമ്പൻ കുതിപ്പ്
Fashion ⏭️


