NEWS

മുൻ മന്ത്രിയുടെ കൊലപാതകത്തിൽ നിർണായക സൂചന ലഭിച്ചു: ബ്രിട്ടനെ ഞെട്ടിച്ച കുറ്റകൃത്യത്തിൽ പ്രതിയെ കണ്ടെത്താൻ ഊർജിത നീക്കം


ലണ്ടൻ∙ ബ്രിട്ടന്റെ മുൻ മന്ത്രിയായ ആൻ വിഡ്ഡെകോംബ് (78) കൊല്ലപ്പെട്ട കേസിൽ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. മൃതദേഹം കണ്ടെത്തുന്നതിന് ഏകദേശം 24 മണിക്കൂർ മുമ്പാണ് അവർ ആക്രമിക്കപ്പെട്ടതെന്നാണ് ഡെവൺ ആൻഡ് കോൺവാൾ പൊലീസിന്റെ വിലയിരുത്തൽ. ജൂലൈ 8 ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് ആക്രമണം നടന്നത് എന്നാണ് പൊലീസ് നൽകുന്ന വിവരം. എന്നാൽ ജൂലൈ 9 വ്യാഴാഴ്ച രാവിലെ 11.40ഓടെ ആംബുലൻസ് ജീവനക്കാർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ ഉദ്യോഗസ്ഥർ ആൻ വിഡ്ഡെകോംബിനെ ഗുരുതര പരുക്കുകളോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.കേസിൽ സംശയത്തെ തുടർന്ന് അറസ്റ്റ് ചെയ്ത 26കാരനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ഇയാൾ ഇനി അന്വേഷണത്തിന്റെ ഭാഗമല്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇപ്പോൾ തദ്ദേശവാസിയായ ഒരു പുരുഷനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത്X/AnnWiddecomb  ൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


Source link

Back to top button