NEWS
വിയറ്റ്നാം ബോട്ടപകടം: മലയാളി ദമ്പതികൾ ഉൾപ്പെടെ 15 മരണം, പാലക്കാട്ട് വയോധിക കൊല്ലപ്പെട്ടു– പ്രധാനവാർത്തകൾ

വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിനു സമീപം ഇന്ത്യൻ സഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞ് 2 മലയാളികൾ ഉൾപ്പെടെ 15 മരിച്ചതാണ് ഇന്നത്തെ പ്രധാനവാർത്ത. പാലക്കാട് വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ യുവാക്കൾ പിടിയിലായതും തെലങ്കാനയിലെ രംഗാ റെഡ്ഡി ജില്ലയിൽ യുവാവ് ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയതും വലിയ വാർത്താപ്രാധാന്യം നേടി. അറിയാം ഇന്നത്തെ പ്രധാനവാർത്തകൾ. ഫു ക്വോക്ക് ദ്വീപിനു സമീപം ഇന്ത്യൻ സഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞ് 15 മരണം. മരിച്ചവരിൽ കൊല്ലം കൊട്ടാരക്കര സ്വദേശികളായ ദമ്പതികളും ഉൾപ്പെടുന്നു. എ.വി.തോമസ്, ഭാര്യ ലൗനി എന്നിവരാണ് മരിച്ചത്. കൊട്ടാരക്കരയിലെ വിക്ടറി ഗ്രൂപ്പ് ഉടമയായ എ.വി.തോമസും ഭാര്യയും 3 ദിവസം മുൻപാണ് വിയറ്റ്നാമിലേക്കു പോയത്.ഈ മണ്ഡല മകരവിളക്ക് സീസണില്‍ ശബരിമലയിലെ തന്ത്രിസ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തന്ത്രി കണ്ഠര് രാജീവര് ദേവസ്വം ബോര്‍ഡിനു കത്തു നല്കി. പകരം മകന് ബ്രഹ്മദത്തനു തന്ത്രിസ്ഥാനം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അനാരോഗ്യം മൂലം തന്ത്രിസ്ഥാനത്തുനിന്ന് ചടങ്ങുകള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നാണു കത്തില്‍ പറയുന്നത്. ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ ശേഷം തീരുമാനമെടുക്കുമെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ പറഞ്ഞു.
Source link


