NEWS

അയൽവീട്ടുകാരുമായി തർക്കം; പെൺകുട്ടിയെ മുറ്റത്തേക്കു വലിച്ചെറിഞ്ഞു, അറസ്റ്റ്


പത്തനാപുരം∙ അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽക്കയറി മർദിക്കുകയും മുറ്റത്തേക്കു വലിച്ചെറിയുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ശാലേംപുരം സ്വദേശിനിയായ പത്തൊൻപതുകാരിയെ ആക്രമിച്ച കേസിൽ സുനിൽകുമാർ എന്നയാളാണു പിടിയിലായത്. ഇയാളുടെ മകൻ മിഥുൻ ഒളിവിലാണ്.അയൽവീട്ടുകാരുമായുള്ള തർക്കത്തെത്തുടർന്നു സുനിൽ കുമാറും മകനും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളാണ് ആക്രമണം നടത്തിയത്. പെൺകുട്ടിയുടെ കാലിനും കൈയ്ക്കും പരുക്കേറ്റു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാവിലെ 11നായിരുന്നു സംഭവം. 


Source link

Back to top button