HEALTH
ദഹനം കുറയുന്ന മഴക്കാലം; ചിക്കനും മുട്ടയും കഴിക്കാനെന്താണ് തടസ്സം

ദഹനം പ്രയാസമാകുന്ന കാലമാണ് മഴക്കാലം. അതുകൊണ്ടുതന്നെ നമ്മൾ സ്ഥിരമായി കഴിച്ചുകൊണ്ടിരുന്ന വിഭവങ്ങൾ, അത്രയും അളവിൽ ഒരുപക്ഷേ കഴിക്കേണ്ടതില്ല. അങ്ങനെ കഴിക്കുന്നത് ചിലപ്പോൾ ദഹനക്കേടിന് കാരണമാവുകയും ചെയ്‌തേക്കാം. ആഹാരശുചിത്വത്തിനും ആഹാരരീതികൾക്കും ഏറെ ശ്രദ്ധകൊടുക്കേണ്ട സമയമാണ് മഴക്കാലം.ആഹാരം ദഹനത്തിന് അനുസരിച്ച് മാറ്റാം ജീവിതശൈലിചികിത്സയോടൊപ്പം ജീവിതചര്യകളിലും ചില മാറ്റങ്ങൾ വരുത്തണം. കർക്കടകത്തിൽ മാത്രമല്ല, ഏതുകാലത്തും ഈ ജീവിതരീതി പിന്തുടരുകയും വേണം.കുട്ടികൾ എന്തു കഴിക്കണംകുട്ടികൾക്ക് കൃത്യസമയത്തു തന്നെ പ്രഭാത ഭക്ഷണം നൽകണം. വീട്ടിൽ തന്നെയുണ്ടാക്കാവുന്ന നാടൻ പലഹാരങ്ങളാണ് കഴിക്കാൻ ഉത്തമം. മഴക്കാലത്ത് പലതരത്തിലുള്ള അസുഖങ്ങൾ കുട്ടികൾക്കുണ്ടാകാറുണ്ട്. അസുഖം വന്നാൽ പലപ്പോഴും അവർ ആഹാരം ഒഴിവാക്കാറുമുണ്ട്. ആഹാരത്തോടുള്ള കുട്ടികളുടെ മടി മാറ്റാൻ അച്ഛനമ്മമാർ ശ്രമിക്കണം. രുചികരമായ ഭക്ഷണം സ്വയം ഉണ്ടാക്കാൻ കുട്ടികളെ പ്രേരിപ്പിക്കണം.
Source link


