NEWS

കത്തിക്കരിഞ്ഞ മൃതദേഹം, തെളിവുകളില്ല; കൊലപാതകം തെളിയിക്കാൻ പൊലീസിനെ സഹായിച്ചത് പപ്പട പായ്ക്കറ്റ്


അനന്തപുർ (ആന്ധ്രപ്രദേശ്)∙ തിരിച്ചറിയാൻ കഴിയാത്ത വിധം മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകികളെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത് ഒരു പപ്പട പാക്കറ്റ്. സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത ഗുരുരാജു റാവു ആണ് കൊല്ലപ്പെട്ടത്.കർണാടകയിലെ ബെല്ലാരി സ്വദേശികളായ ബസവരാജു (31), കോട്രേഷ് (36) എന്നിവരെ രായദുർഗം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളും സംസാരശേഷിയും കേൾവിശക്തിയും ഇല്ലാത്തവരാണ്. പണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും മൃതദേഹം കത്തിച്ച് ഇരയുടെ അടയാളങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.ഗുരുരാജുവിന്റെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായി കണ്ടെത്തി. എടിഎം കൗണ്ടറുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതികളിലൊരാളെ തിരിച്ചറിയാൻ പൊലീസിനു സാധിച്ചു. പിന്നീട് ഫോൺ രേഖകളും സാങ്കേതിക തെളിവുകളും വിശകലനം ചെയ്താണ് രണ്ടാമത്തെ പ്രതിയെ കണ്ടെത്തിയത്.


Source link

Back to top button