NEWS

സോളർ ഉപഭോക്താക്കൾക്ക് ആശങ്ക വേണ്ട; അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റിൽ പുതിയ നോട്ടിസ് നൽകും


തിരുവനന്തപുരം ∙ അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് വിഷയത്തില്‍ സോളര്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍. ജൂണ്‍ 29ന് നല്‍കിയ നിര്‍ദേശപ്രകാരം സോളര്‍ ഉപഭോക്താക്കളുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ശരാശരി ബില്‍ ചെയ്യപ്പെട്ടിട്ടുള്ള പ്രതിമാസ ഉപയോഗത്തിന് ആനുപാതികമായി കണക്കാക്കുമെന്നും കെഎസ്ഇബി അറിയിച്ചു. എന്നാല്‍, സെക്യൂരിറ്റി ഡെപ്പോസിറ്റ് കണക്കാക്കുമ്പോള്‍ ഫിക്‌സഡ് ചാര്‍ജ് കണക്കാക്കാന്‍ ആകെ പ്രതിമാസ വൈദ്യുതി ഉപയോഗമാണ് പരിഗണിക്കേണ്ടത് എന്ന നിര്‍ദേശവും റെഗുലേറ്ററി കമ്മിഷന്‍ നല്‍കിയിട്ടുണ്ട്.ഇതിനകം അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് നോട്ടിസ് ലഭിച്ചിട്ടുള്ള സോളര്‍ ഉപഭോക്താക്കള്‍ക്ക് റെഗുലേറ്ററി കമ്മിഷന്‍ നിര്‍ദേശപ്രകാരം പുനഃപരിശോധിച്ച് പുതിയ നോട്ടിസ് നല്‍കും. തുക ഇതിനകം ഒടുക്കിയവര്‍ക്ക് തിരികെ നല്‍കുകയോ തുടര്‍ന്നുള്ള ബില്ലുകളില്‍ കുറവുചെയ്ത് നല്‍കുകയോ ചെയ്യും. ഇതിനുള്ള നിർദേശം കെഎസ്ഇബി സെക്ഷന്‍ ഓഫിസുകള്‍ക്ക് നല്‍കും. കണക്കുകള്‍ പുനഃപരിശോധിച്ച് പുതിയ നോട്ടിസ് നല്‍കുന്നതുവരെ അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് അടയ്ക്കാത്തതിന്റെ പേരില്‍ വൈദ്യുതി വിച്ഛേദിക്കില്ലെന്നും കെഎസ്ഇബി അറിയിച്ചു.


Source link

Back to top button