NEWS

വൈദ്യുതി നിലച്ചപ്പോൾ മാത്തുക്കുട്ടി തല പുറത്തിട്ടു; ലിഫ്റ്റ് നിർമിച്ചത് പടികയറാൻ പ്രയാസമായപ്പോൾ, മക്കൾ വിദേശത്ത്


കടമ്മനിട്ട ∙ വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി 75 വയസ്സുകാരൻ മരിച്ചു. കല്ലേലി മുക്കിൽ അടയ്ക്ക മാവുങ്കൽ മാത്തുക്കുട്ടിയാണു (ജോയിക്കുട്ടി– 75) മരിച്ചത്. റോഡിൽനിന്ന് ഉയരത്തിലുള്ള വീട്ടിലേക്ക് എത്തുന്നതിനായി സ്ഥാപിച്ച ലിഫ്റ്റിലാണ് അപകടമുണ്ടായത്. വൈദ്യുതി തടസ്സമുണ്ടായി ലിഫ്റ്റ് നിലച്ചപ്പോൾ തല പുറത്തേക്കിട്ടു നോക്കുന്നതിനിടെ വീണ്ടും ലിഫ്റ്റ് പ്രവർത്തിച്ചതാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം.റോഡിൽനിന്ന് വീട്ടുമുറ്റത്തേക്കുള്ള ലിഫ്റ്റിൽനിന്ന് ശബ്ദം കേട്ട് മാത്തുക്കുട്ടിയുടെ ഭാര്യ അന്നമ്മ മാത്യു വന്നപ്പോൾ ലിഫ്റ്റിലെ ഇരുമ്പു പൈപ്പിൽ തല കുടുങ്ങിയ നിലയിലായിരുന്നു. അന്നമ്മയും അയൽക്കാരും ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. 20 മിനിറ്റിനുശേഷം പത്തനംതിട്ടയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും മരിച്ചിരുന്നു. അഗ്നിരക്ഷാസേനാംഗങ്ങളാണു പൈപ് മുറിച്ച് മാത്തുക്കുട്ടിയെ പുറത്തെടുത്തത്. ആറന്മുള പൊലീസ് സ്ഥലത്തെത്തി. കെഎസ്ആർടിസിയിൽ കണ്ടക്ടറായിരുന്നു മാത്തുക്കുട്ടി. മക്കൾ: ജോമോൻ മാത്യു, ജിസോ ജെ.മാത്യു (ഇരുവരും വിദേശത്ത്). മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ. സംസ്കാരം പിന്നീട്.


Source link

Back to top button