NEWS

ഖമനയിയുടെ സംസ്കാരം ഇന്ന്; ഒളിവിൽ തുടർന്ന് മുജ്തബ


നജാഫ്/ടെഹ്റാൻ ∙ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ സംസ്കാരം ഇറാനിലെ മഷ്ഹദിൽ ഇന്നു നടക്കും. മകനും ഇപ്പോഴത്തെ പരമോന്നത നേതാവുമായ മുജ്തബ ഖമനയി പൊതുവേദികൾ ഒഴിവാക്കി ഒളിവിൽ തുടരുകയാണ്. മഷ്ഹദിലെ സംസ്കാരച്ചടങ്ങിലും മുജ്തബ പങ്കെടുക്കില്ല. ഇസ്രയേലും യുഎസും ചേർന്നു നടത്തിയ ഫെബ്രുവരി 28ലെ ആക്രമണത്തിൽ മുജ്തബയ്ക്കും സാരമായി പരുക്കേറ്റിരുന്നു. ആ ആക്രമണത്തിലാണ് ആയത്തുല്ല അലി ഖമനയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്.ആയത്തുല്ല അലി ഖമനയിയുടെ ശവപേടകവുമായി ഇറാഖിലെ ഷിയ പുണ്യനഗരമായ നജാഫിൽ ഇന്നലെ വിലാപയാത്ര നടന്നു. ഖമനയിയുടെ മൃതദേഹവും വഹിച്ചുള്ള വിമാനം ചൊവ്വാഴ്ച വൈകിട്ടാണ് നജാഫിലെത്തിയത്. ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദി ഉൾപ്പെടെയുള്ളവർ ഏറ്റുവാങ്ങി. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും റവല്യൂഷനറി ഗാർഡ് സേന കമാൻഡർമാരും ഇറാഖിലെ വിലാപയാത്രയിലും പങ്കെടുത്തു. ഇറാഖിലെ മറ്റൊരു പുണ്യനഗരമായ കർബലയിലെ വിലാപയാത്ര കൂടി കഴിഞ്ഞ് മൃതദേഹം ഇറാനിൽ തിരിച്ചെത്തിക്കും.


Source link

Back to top button