NEWS

വയനാട് ദുരന്തം; മരിച്ചവരുടെ  കുംടുംബങ്ങൾക്ക്  അഞ്ച്  ലക്ഷം രൂപ, കാണാതായവർക്കായി തെരച്ചിൽ തുടരുന്നു

വയനാട് മണ്ണിടിച്ചിലിന്റെ ദൃശ്യങ്ങൾ (ഫോട്ടോ: രോഹിത്ത്)

കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപ്പാതയ്‌ക്ക് സമീപം മണ്ണിടിച്ചിലിൽ കാണാതായ അ‌ഞ്ചുപേർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി. സ്ഥലത്ത് കെഡാവർ നാ‌യ്‌ക്കളെ ഉപയോഗിച്ചുള്ള പരിശോധന തുടരുകയാണ്. രക്ഷാദൗത്യം സുഗമമാക്കുന്നതിനായി ദുരന്തബാധിത പ്രദേശത്തെ പ്രധാനമായും നാല് സെക്ടറുകളായി തിരിച്ചിട്ടുണ്ട്.

എൻഡിആർഎഫ്,​ ആർആർഎഫ്,​ ഫയർഫോഴ്സ്,​ ലോക്കൽ പൊലീസ് എന്നിവരടങ്ങുന്ന അഞ്ഞൂറിലധികം വരുന്ന വിപുലമായ സംഘമാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്. ഓരോ സോണിലും പ്രത്യേക സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. എന്നാൽ കനത്തമഴയും മഴവെള്ളപ്പാച്ചിലും കോടമഞ്ഞും തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മുഖ്യമന്ത്രി വി ഡി സതീശൻ ഉടൻ ദുരന്ത മേഖലയിലെത്തുമെന്നാണ് വിവരം.

ദുരന്തത്തിൽ മരിച്ചവരുടെ കുംടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ആശ്വാസസഹായവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ ഇതുവരെ മൂന്നുപേരാണ് മരിച്ചത്. ജാർഖണ്ഡ് സ്വദേശി ആൻമോൾ ദോദ്രായ്, ബീഹാർ സ്വദേശി ബികാഷ് കുമാർ സിംഗ്, മദ്ധ്യപ്രദേശ്‌ സ്വദേശി ചന്ദ്രഭാൻ പാൽ എന്നിവരാണ് മരിച്ചത്. ഇവരുടെ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയശേഷം ഇന്നലെ രാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എയർ ലിഫ്റ്റ് വഴി മൃതദേഹങ്ങൾ ഇവരുടെ നാട്ടിലെത്തിക്കും.

ദുരന്തത്തിൽ പരിക്കേറ്റ ഒൻപതുപേർ ചികിത്സയിലാണ്. ഹിര കുമാർ (32), ദിലീപ് കുമാർ (19), സൂരജ് യാദവ് (25), സഞ്ജയ് താക്കൂർ (35), രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാൽ (ജയ) (37), കുഞ്ചു (39), സന്തോഷ് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11.15നായിരുന്നു അപകടം. കള്ളാടി തുരങ്കപ്പാതയുടെ സമീപത്തെ കോൺക്രീറ്റ് ചെയ്ത ഭാഗവും സമീപത്തെ വലിയ മൺകൂനയും കുത്തിയൊലിച്ചാണ് പ്രദേശത്തെ തുടച്ചുനീക്കിയത്. സമീപത്തെ മീനാക്ഷി പാലവും പുഴയും കടന്ന് കല്ലും മണ്ണും പരന്നൊഴുകി. മലവെള്ളം കണ്ട് പാലം വഴി ഓടിയ ചിലർ രക്ഷപ്പെട്ടു.

English Summary

Search operations intensified in Wayanad for five missing persons after a landslide near the Kalladi tunnel path. Three deaths are confirmed, and nine others are receiving treatment for injuries. Over 500 personnel from NDRF, RRF, Fireforce, and local police are engaged, challenged by heavy rain and fog. The government has declared ₹5 lakh relief for deceased families. The incident occurred yesterday morning.
RELATED TOPICS: WAYANAD DISASTER, WAYANAD LANDSLIDE, WAYANAD COMPENSATION, WAYANAD SEARCH OPERATION, WAYANAD DURANTHAM


Source link
NEWS

Read News

Read News✅

Back to top button