BUSINESS
ഇന്ത്യയില്‍ ‘ടെസ്ല സ്റ്റൈല്‍’ വാഹന നയം വരുന്നു, സാധാരണക്കാര്‍ക്ക് വലിയ നേട്ടം; പ്രത്യേകതകള്‍ അറിയാം

India EV Policy: ഇന്ത്യന്‍ വാഹന വിപണിയില്‍ വിപ്ലവകരമായ ‘ടെസ്ല മാതൃക’ കാര്‍ബണ്‍ ക്രെഡിറ്റ് പദ്ധതി അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. പരിസ്ഥിതി സൗഹൃദ വണ്ടികള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് അധിക വരുമാനവും, സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച ഇലക്ട്രിക്- ഹൈബ്രിഡ് വാഹനങ്ങളും ഉറപ്പുകയെന്ന ലക്ഷ്യമാണ് പദ്ധതിക്കുള്ളത്. ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി (BEE) പുറത്തുവിട്ട പുതിയ ഭേദഗതി കരട് പ്രകാരം, രാജ്യത്ത് വാഹന നിര്‍മ്മാതാക്കള്‍ക്കായി ‘ടെസ്ല സ്റ്റൈല്‍’ (Tesla style) കാര്‍ബണ്‍ ക്രെഡിറ്റ് ട്രേഡിങ് സംവിധാനം നടപ്പാക്കാനാണ് നീക്കം. എന്താണ് ‘ടെസ്ല സ്റ്റൈല്‍’ വാഹന നയം?കോര്‍പ്പറേറ്റ് ആവറേജ് ഫ്യുവല്‍ എഫിഷ്യന്‍സി (CAFE) നിയമങ്ങള്‍ പ്രകാരം ഓരോ വാഹന നിര്‍മ്മാതാക്കള്‍ക്കും പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനായി നിശ്ചിത ഇന്ധനക്ഷമത ലക്ഷ്യങ്ങള്‍ കൈവരിക്കേണ്ടതുണ്ട്. ഇങ്ങനെ നിശ്ചയിക്കപ്പെടുന്ന നിര്‍ദ്ദിഷ്ട ലക്ഷ്യത്തേക്കാള്‍ കൂടുതല്‍ ഇന്ധനക്ഷമതയുള്ള വാഹനങ്ങളോ (ഹൈബ്രിഡ്, സി.എന്‍.ജി), ഇലക്ട്രിക് വാഹനങ്ങളോ (EV) നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് ‘സര്‍പ്ലസ് കോംപ്ലയന്‍സ് ക്രെഡിറ്റുകള്‍’ (Surplus Compliance Credits) നല്‍കും. ആഗോളതലത്തില്‍ ടെസ്ല കമ്പനി തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങള്‍ വഴി ലഭിക്കുന്ന ഇത്തരം കാര്‍ബണ്‍ ക്രെഡിറ്റുകള്‍ മറ്റ് മലിനീകരണം കൂടിയ വണ്ടികള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ക്ക് വിറ്റ് വലിയ ലാഭമുണ്ടാക്കുന്നുണ്ട്. ഇതേ മാതൃകയാണ് ഇന്ത്യയും കൊണ്ടുവരാന്‍ ആലോചിക്കുന്നത്. അതിനാലാണ് ഇതിന്റെ ടെസ്ല മോഡല്‍ എന്നു വിശേഷിപ്പിക്കുന്നത്. പദ്ധതി ലക്ഷ്യം കൈവരിക്കാത്തവര്‍ക്ക് പിഴ നിര്‍ദേശിക്കുന്നു. ഈ പിഴ ഒഴിരവക്കാന് ഇത്തരം കമ്പനികള്‍ക്ക് സര്‍പ്ലസ് ക്രെഡിറ്റുള്ള കമ്പനികളില്‍ നിന്ന് ക്രെഡിറ്റുകള്‍ പണം നല്കി വാങ്ങാം. ഇന്ത്യയില്‍ കൂടുതല്‍ ക്രെഡിറ്റുകളുള്ള ടാറ്റാ മോട്ടോഴ്സ്, മാരുതി സുസുക്കി തുടങ്ങിയ കമ്പനികള്‍ക്ക് ഇത്തരം സ്കീം വലിയ നേട്ടമാകുമെന്നാണ് മിന്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സര്‍ക്കാരിന്റെ വലിയ ലക്ഷ്യങ്ങള്‍ വായുമലിനീകരണം, കാര്‍ബണ്‍ പുറന്തള്ളല്‍ പോലെ പരിസ്ഥിതി മലിനീകരണം ഗണ്യമായി കുറയ്ക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇത്തരമൊരു സ്കീം വരുന്നതോടെ പിഴ ഒഴിവാക്കാന്‍ കമ്പനികള്‍ തങ്ങളുടെ മാനദണ്ഡങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ബന്ധിതമാകും. കമ്പനികള്‍ക്ക് ഇലക്ട്രിക്, ഹൈബ്രിഡ്, ഫ്ലെക്സ്-ഫ്യുവല്‍ വാഹനങ്ങള്‍ കൂടുതല്‍ നിര്‍മ്മിക്കാന്‍ സാമ്പത്തികപരമായ വലിയൊരു പ്രോത്സാഹനവും ഇവിടെ ലഭിക്കുന്നു. കാരണം അധിക ക്രെഡിറ്റുകള്‍ വിറ്റ് ലാഭം വര്‍ധിപ്പിക്കാന്‍ കഴിയും. ഇത് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയുടെ അളവ് കുറയ്ക്കാനും സഹായിക്കും. സാധാരണക്കാര്‍ക്ക് നേട്ടം എങ്ങനെ? ഇവികളും, ഹൈബ്രിഡ് വണ്ടികളും നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് ക്രെഡിറ്റ് വില്പനയിലൂടെ അധിക വരുമാനം ലഭിക്കും. ഇത് അവരുടെ വാഹനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വിപണിയില്‍ എത്തിക്കാനുള്ള വഴിയൊരുക്കും. അതായത് സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയില്‍ നല്ല വണ്ടികള്‍ ലഭിക്കാന്‍ കാരണമാകും.കമ്പനികള്‍ കൂടുതല്‍ ഇന്ധനക്ഷമതയുള്ള സാങ്കേതികവിദ്യകളിലേക്ക് മാറുന്നതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൈലേജുള്ളതും, പരിസ്ഥിതി സൗഹൃദവുമായ വാഹനങ്ങള്‍ ലഭ്യമാകും. മൈലേജ് കൂടിയ ഹൈബ്രിഡ് വാഹനങ്ങളും, ഇലക്ട്രിക് വാഹനങ്ങളും വിപണിയില്‍ സജീവമാകുന്നതോടെ സാധാരണക്കാരുടെ പ്രതിമാസ യാത്രാച്ചെലവ് വലിയ തോതില്‍ കുറയും.ഡല്‍ഹിയടക്കമുള്ള നഗരങ്ങളിലെ വായു മലിനീകരണ പ്രശ്നങ്ങള്‍ക്ക് വലിയ പരിഹാരമാകും. ഇത് സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനും വഴിവയ്ക്കും.
Read News


