NEWS

സിപിഎമ്മിനെ തെറ്റായ രീതിയിൽ നയിച്ചവരാണ് യഥാർത്ഥ വർഗവഞ്ചകർ, തെറ്റ് തിരുത്തേണ്ടത് പാർട്ടിയെന്ന് ടി കെ ഗോവിന്ദൻ

ടികെ ഗോവിന്ദൻ

തിരുവനന്തപുരം: തെറ്റുതിരുത്തിയാൽ സി,​പി.എം വിട്ട വിമത എം.എൽ.എമാരെ തിരിച്ചെടുക്കാമെന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി.ജയരാജന്റെയും അത് തള്ളിയ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെയും നിലപാടുകൾക്ക് മറുപടിയുമായി ടി.കെ. ഗോവിന്ദൻ. തനിക്ക് യാതൊരു തെറ്റും പറ്റിയിട്ടില്ലെന്നും തെറ്റു പറ്റിയത് പാർട്ടിക്കാണെന്നും അത് കൊണ്ട് പാർട്ടിയാണ് തെറ്റ് തിരുത്തേണ്ടതെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു. തങ്ങൾ തിരികെ വരുന്നതിനെ കുറിച്ച് ചർച്ച ചെയ്യേണ്ട അവസ്ഥയിലേക്ക് ഭാവിയിൽ പാർട്ടിക്ക് വരേണ്ടി വരും. എന്താണ് തങ്ങൾ ചെയ്ത തെറ്റെന്നും ആരാണ് തെറ്റു തിരുത്തേണ്ടതെന്നും വ്യക്തമാക്കാൻ എം.വി. ജയരാജൻ തയ്യാറാകണമെന്നും ടി.കെ. ഗോവിന്ദൻ ആവശ്യപ്പെട്ടു.

എം.വി. രാഘവന്റെ ആരോഗ്യമൊക്കെ പോയി ബോധമില്ലാത്ത അവസ്ഥ വന്നപ്പോഴാണ് അദ്ദേഹം തിരിച്ചുവന്നതെന്നും ടി.കെ. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. പി.എം ശ്രീ പദ്ധതിയിൽ അന്ന് ഒപ്പിട്ടത് ഏത് മന്ത്രിയാണെന്ന് ഓർമ്മ വേണമെന്നും ഗോവിന്ദൻ പറഞ്ഞു. അങ്ങനെ ഒപ്പിട്ട ഒരു കരാറിൽ നി്ന്ന് യു.ഡി.എഫ് സർക്കാരിന് എളുപ്പത്തിൽ പിൻമാറാൻ കഴിയില്ലെന്നും ടി.കെ.ഗോവിന്ദൻ ചൂണ്ടിക്കാട്ടി. പാർട്ടിയെ തെറ്റായ രീതിയിൽ നയിച്ചവരാണ് യഥാർത്ഥ വർഗ വഞ്ചകരെന്നും അങ്ങനെയെങ്കിൽ ആരാണ് വർഗ വഞ്ചകരെന്നത് വ്യക്തമാണെന്നും ഗോവിന്ദൻ പറഞ്ഞു.


Source link
NEWS

Read News

Read News✅

Back to top button