NEWS
റോഡിന്റെ ഒത്ത നടുക്ക് കാർ പാർക്ക് ചെയ്ത ഡ്രൈവർ ജ്യൂസ് കുടിക്കാൻ പോയി; ഉടമയെ തേടി പരക്കം പാച്ചിൽ, ഒടുവിൽ..

വിതുര ∙ റോഡിന്റെ ഒത്ത നടുക്ക് കാർ പാർക്ക് ചെയ്ത ശേഷം ഡ്രൈവർ ജ്യൂസ് കുടിക്കാൻ പോയതോടെ ഗതാഗതക്കുരുക്കിൽ കുടുങ്ങി വിതുര കലുങ്ക് ജംക്ഷൻ. ഇന്നലെ വൈകിട്ട് 5.15 ന് ആയിരുന്നു സംഭവം. കലുങ്ക് ജംക്ഷൻ– പാലോട് റോഡിലെ ഹോട്ടലിനു മുന്നിൽ കാർ പാർക്ക് ചെയ്തിട്ടാണ് ഡ്രൈവർ സാധനം വാങ്ങാൻ പോയത്. പാർക്ക് ചെയ്തത് പക്ഷേ റോഡിന്റെ മധ്യ ഭാഗത്തായിപ്പോയി. എതിരെ സ്വകാര്യ ബസും നെടുമങ്ങാട് റോഡിൽ നിന്നും പാലോട് ഭാഗത്തേയ്ക്ക് കെഎസ്ആർടിസി ബസും വന്നതോടെ ഗതാഗതം നിലച്ചു.ബസുകളുടെ പിന്നിലായി മറ്റു വാഹങ്ങളും കുടുങ്ങി. പാലോട് റോഡിലെ ബസ് ഷെൽട്ടർ വരെയും പൊന്മുടി റോഡിലെ തയ്ക്കാപ്പള്ളി വരെയും നെടുമങ്ങാട് റോഡിലെ പോസ്റ്റ് ഓഫിസ് ജംക്ഷൻ വരെയും വാഹനങ്ങളുടെ നിര രൂപപ്പെട്ടു. ഇതിനിടെ കാറുമായി വന്ന വനിത ഡ്രൈവറുടെ വാഹനം എൻജിൻ ഓഫ് ആയി. വാഹനം മുന്നോട്ട് എടുക്കാൻ കഴിയാതെ വന്നതോടെ സ്വകാര്യ ബസിലെ ഡ്രൈവർ ഇറങ്ങി വാഹനം റോഡരികിലേക്ക് മാറ്റി.
Source link


