NEWS
ഖമനയിയുടെ സംസ്കാരച്ചടങ്ങിനിടെ 3,000 പേരോളം മരിക്കും? കണക്കുകൂട്ടി ഇറാൻ; ടെഹ്റാനിൽ ആയിരത്തോളം പുതിയ കല്ലറകൾ

ടെഹ്റാൻ∙ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഒരാഴ്ച നീളുന്ന സംസ്കാരച്ചടങ്ങുകൾക്കിടെ 1,500 മുതൽ 3,000 പേർ വരെ മരിച്ചേക്കാമെന്ന് ഇറാന്റെ കണക്കുകൂട്ടൽ. വിലാപയാത്രയ്ക്കിടെ മൂവായിരത്തോളം പേർ തിക്കിലും തിരക്കിലും മറ്റ് അത്യാഹിതങ്ങളിലുംപെട്ട് മരിക്കാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് ഇറാൻ തയാറെടുപ്പുകൾ നടത്തുന്നതായി ജർമൻ മാധ്യമമായ ഡൈ വെൽറ്റ് റിപ്പോർട്ട് ചെയ്തു. ഇറാനിയൻ റെഡ് ക്രസന്റും നാഷനൽ ക്രൈസിസ് മാനേജ്മെന്റ് ഓർഗനൈസേഷനും ഇറാൻ ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് റീസ ആരിഫിന് എഴുതിയ കത്തിനെ ഉദ്ധരിച്ചുള്ളതാണ് റിപ്പോർട്ട്. ഇതിനായി ടെഹ്റാനിലെ ബെഹെഷതെ സഹ്റ സെമിത്തേരിയിൽ ആയിരത്തോളം പുതിയ കല്ലറകളൊരുക്കിയിട്ടുള്ളതായും റിപ്പോർട്ടിൽ പറയുന്നു. മരണം, ആളുകളെ കാണാതാകൽ തുടങ്ങിയ കൈകാര്യം ചെയ്യാൻ പ്രത്യേക യൂണിറ്റിനും അധികൃതർ രൂപം നൽകിയിട്ടുണ്ട്.‘കല്ലറകൾ ഒരുക്കിയിട്ടുണ്ടെന്ന കാര്യം സത്യമാണ്. അത്യുഷ്ണത്തിൽ ഇത്രയും വലിയ ജനത്തിരക്കുണ്ടാകുമ്പോൾ മൂവായിരത്തോളം മരണമെങ്കിലും ഉണ്ടാകുമെന്നുള്ളത് സ്വാഭാവികമായ കാര്യമാണെന്നാണ് ഇതുമായി ബന്ധപ്പെട്ട അധികൃതർ പറയുന്നത്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആർക്കുമറിയില്ല.’–ടെഹ്റാൻ മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞതായി ഡൈ വെൽറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.
Source link


