NEWS
ബലാത്സംഗക്കേസിൽ പാക്ക് ഉപപ്രധാനമന്ത്രിയുടെ കൊച്ചുമകൻ അറസ്റ്റിൽ; രാജിക്കായി പ്രതിഷേധം ശക്തം

ഇസ്‌ലാമാബാദ്∙ ലഹോറിൽ രണ്ട് വിദേശ വനിതകൾ കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ കൊച്ചുമകൻ അറസ്റ്റിലായതിന് പിന്നാലെ പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി ഇസ്‍ഹാഖ് ധറിനെതിരെ കടുത്ത വിമർശനം. വെനസ്വേല, നെതർലൻഡ്സ് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് വനിതകൾ ജൂൺ 29നാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവത്തിൽ ഇസ്‍ഹാഖ് ധറിന്റെ കൊച്ചുമകൻ മുഹമ്മദ് റാസ ധറിനെ അറസ്റ്റു ചെയ്തിരുന്നു. രാഷ്ട്രീയ എതിരാളികൾ ഇസ്‍ഹാഖ് ധറിന്റെ രാജി ആവശ്യപ്പെട്ടു രംഗത്തെത്തി.കേസിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഒരാൾ ഒളിവിലാണെന്നും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പ്രതികളെ ലഹോർ കോടതി വെള്ളിയാഴ്ച അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കഴിഞ്ഞ വർഷം സിംഗപ്പൂരിൽ വച്ചാണ് റാസ ഈ സ്ത്രീകളെ പരിചയപ്പെട്ടത്. ഇവർ ക്രിപ്‌റ്റോ കറൻസി സംരംഭത്തിൽ പങ്കാളികളായിരുന്നു. ഇവരുടെ പാക്കിസ്ഥാൻ സന്ദർശനത്തിനായി ബിസിനസ് വീസകൾ ഏർപ്പാടാക്കിയത് റാസയായിരുന്നു
Source link


