NEWS

അന്ന് ‘ചത്ത സമ്പദ്‍വ്യവസ്ഥ’, ഇന്ന് ഇന്ത്യയെപ്പോലെ വളരണമെന്ന്; ഒരു വർഷത്തിനിടെ ട്രംപിന് ഇതെന്തു പറ്റി?


ഇന്ത്യൻ സാമ്പത്തിക മേഖലയെ പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ മികച്ച പുരോഗതി നേടുകയാണെന്നും 7-8 ശതമാനം വളർച്ചയിലാണ് കുതിപ്പെന്നും അദ്ദേഹം ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു. മികച്ച സാമ്പത്തിക വളർച്ച ഉയർന്ന പലിശ നിരക്കിനുള്ള മാനദണ്ഡമാക്കരുതെന്നും ഇന്ത്യയെപ്പോലെ അമേരിക്കയെയും വളരാൻ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ അടിസ്ഥാന പലിശ നിരക്ക് വർധിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ട്രംപിന്റെ പ്രസ്താവന. പലിശ നിരക്ക് കുറയ്ക്കണമെന്ന് വാദിക്കുന്നയാളാണ് ട്രംപ്. കഴിഞ്ഞ വർഷം വ്യാപാര യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ ഇന്ത്യയെ ‘ചത്ത സമ്പദ്‍വ്യവസ്ഥ’യെന്ന് (ഡെഡ് ഇക്കോണമി) ട്രംപ് വിളിച്ചിരുന്നു. അമേരിക്കൻ സമ്പദ്‍വ്യവസ്ഥ മികച്ച രീതിയിൽ മുന്നോട്ടു പോവുകയാണെന്ന് വാദിക്കാനാണ് ട്രംപ് ഇന്ത്യയെ ഉദാഹരണമാക്കിയതെന്നും ശ്രദ്ധേയം. മികച്ച രീതിയിൽ മുന്നേറുന്ന രാജ്യങ്ങളെ കടുത്ത സാമ്പത്തിക നയങ്ങളാൽ മുറുക്കാൻ പാടില്ല. സാമ്പത്തിക വളർച്ച 4 ശതമാനത്തിൽ നിർത്തുന്നത് എന്തിനാണ്. പന്ത്രണ്ടോ പതിമൂന്നോ ശതമാനത്തിലേക്ക് ജിഡിപി വളർച്ചയെത്തിക്കാനാണ് ശ്രമിക്കേണ്ടത്. അമേരിക്ക നിലവിൽ സുവർണ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. മുൻപുള്ളതിനേക്കാൾ കൂടുതൽ ഫാക്ടറികൾ ഇപ്പോൾ തുറക്കുന്നുണ്ട്. ഓഹരി വിപണികൾ പുതിയ ഉയരത്തിലെത്തി. തൊഴിൽ അവസരങ്ങൾ റെക്കോർഡിലാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആദ്യ ടേമിനേക്കാൾ മികച്ച ഭരണമാണ് ഇപ്പോഴെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലപാടു മാറ്റത്തിനു പിന്നിൽ


Source link

Back to top button