NEWS
‘അദാനി ഗ്രൂപ്പിനെ രക്ഷിക്കാൻ വഴിവിട്ട സഹായം ചെയ്യുമോ?; എങ്ങനെ ഇത്ര ധൈര്യം വന്നു?’

കണ്ണൂർ ∙ സംസ്ഥാന സർക്കാരിന്റെ അനുമതി ഇല്ലാതെ വിഴിഞ്ഞം പോർട്ടിന്റെ 49 ശതമാനം ഓഹരി കൈമാറുന്നതിന് തീരുമാനിക്കാൻ അദാനി ഗ്രൂപ്പിന് എങ്ങനെ ധൈര്യം വന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദിവ്യ എസ്. അയ്യരെ മാറ്റുന്നതുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിന് താൽപര്യങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഓഹരിക്കൈമാറ്റത്തിൽ ദുരൂഹതയുണ്ടെന്നും പിണറായിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.ഓഹരിക്കൈമാറ്റം സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി ഇല്ലാതെ സാധിക്കില്ല. സെബിയെ ഇക്കാര്യം അദാനി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടില്ല. ഇത്തരം കൈമാറ്റത്തിന്റെ ആവശ്യകത പരിശോധിക്കാൻ സർക്കാരിന് അധികാരമുണ്ട്. ഇതെല്ലാം ലംഘിച്ചാണ് അദാനി ഗ്രൂപ്പ് മുന്നോട്ട് പോകുന്നത്. സെബിക്ക് നൽകിയ അപേക്ഷ മാനനണ്ഡങ്ങൾ പാലിച്ചല്ല. സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി ലഭിക്കാത്തതു കൊണ്ടും സെബി അനുമതി ഇല്ലാത്തതുകൊണ്ടും അദാനി ഗ്രൂപ്പിനോട് വിശദീകരണം തേടണം. നിലവിലെ ചട്ടങ്ങൾ പാലിച്ചാൽ അദാനി ഗ്രൂപ്പിന്റെ ആവശ്യം നിലനിൽക്കില്ല. സംസ്ഥാന സർക്കാർ അദാനിക്ക് വഴിവിട്ട സഹായം നൽകുമോ എന്ന് അറിയണം.ദിവ്യ എസ്. അയ്യരെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വഴിവിട്ട ചില നടപടികൾക്ക് അനുകൂലമായി നിലപാട് എടുത്തുകിട്ടണമെന്ന ആഗ്രഹം അദാനി ഗ്രൂപ്പിനുണ്ടായിരുന്നു. അതിന് ദിവ്യ തയാറായില്ല. ധൈര്യമായി തന്നെ കാര്യങ്ങൾ നീക്കി. ദിവ്യയെ മാറ്റുന്നതിന് സമ്മദർത്തിനൊന്നും അദാനിക്ക് ശേഷിയില്ല. അഭ്യർഥന എന്ന് വേണമെങ്കിൽ പറയാമെന്നും പിണറായി പ്രതികരിച്ചു.
Source link


