NEWS

ഇനിയും ഉണങ്ങാത്ത മുറിവായി ബിന്ദുവിന്റെ വേർപാട്; അലീനയ്ക്ക് നൽകിയതെല്ലാം വെറുംവാക്കുകൾ


കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ പഴയ സർജിക്കൽ ബ്ലോക്കിലെ ശുചിമുറി സമുച്ചയം ഇടിഞ്ഞു വീണ് സ്ത്രീ മരിച്ചിട്ട് ഇന്ന് ഒരുവർഷം. തലയോലപ്പറമ്പ് ഉമാംകുന്ന് മേപ്പാട്ടുകുന്നേൽ വിശ്രുതന്റെ ഭാര്യ ഡി.ബി.ബിന്ദുവാണ് (52) മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മകൾ നവമിക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ബിന്ദു. തുടയെല്ല് പൊട്ടി ചികിത്സയിലായിരുന്ന മുത്തശ്ശിക്ക് കൂട്ടിരിപ്പിനായി അമ്മയോടൊപ്പം എത്തിയ വയനാട് സ്വദേശിനി അലീനയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.അപകടമുണ്ടാകുമ്പോൾ സർജിക്കൽ ബ്ലോക്ക് പണിതിട്ട് 57 വർഷം പിന്നിട്ടിരുന്നു. 12 വർഷങ്ങൾക്കു മുൻപുതന്നെ കെട്ടിടം അപകടാവസ്ഥയിലാണെന്ന് പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു.2020ൽ ആർപ്പൂക്കര പഞ്ചായത്ത് പുറത്തിറക്കിയ ദുരന്തനിവാരണ രേഖയിലും കെട്ടിടത്തിന്റെ അപകടാവസ്‍ഥ ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാർ എല്ലാം നിസ്സാരവൽക്കരിക്കുകയായിരുന്നു.എന്നാൽ, ഇവിടെ പ്രവർത്തിച്ചിരുന്ന 10,11,12,13,14,115,17, 24 വാ‍ർഡുകളും റേഡിയോ ഡയഗ്നോസിസ് വിഭാഗവും കേന്ദ്ര സ്റ്റെറിലൈസേഷൻ വിഭാഗവും അപകടം നടന്ന ദിവസം തന്നെ പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് മാറ്റി.പിന്നീട് പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിനുള്ള നടപടികൾ തുടങ്ങി. ഇപ്പോഴും തുടരുന്നു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ മേൽനോട്ടത്തിലാണു പൊളിക്കുന്ന പണികൾ പുരോഗമിക്കുന്നത്.


Source link

Back to top button