NEWS
സ്വർണത്തിൽ കുതിച്ച് ‘കേരള’ ബാങ്കുകൾ; സ്വർണപ്പണയ വായ്പയ്ക്ക് മുന്നേറ്റം 76% വരെ, ‘കോളടിച്ചു’ കാസയിലും

കേരളം ആസ്ഥാനമായ ബാങ്കുകൾ കഴിഞ്ഞ പാദത്തിൽ (ഏപ്രിൽ-ജൂൺ) സ്വർണപ്പണയ വായ്പയിൽ സ്വന്തമാക്കിയത് മിന്നുന്ന വളർച്ച. തൃശൂർ ആസ്ഥാനമായ ധനലക്ഷ്മി ബാങ്ക് 75.91% വളർച്ചയാണ് നേടിയത്. മുൻവർഷത്തെ (2024-25) സമാനപാദത്തിലെ 4039 കോടി രൂപയിൽ നിന്ന് 7105 കോടി രൂപയായാണ് ഇക്കഴിഞ്ഞ പാദത്തിൽ സ്വർണപ്പണയ വായ്പകൾ വളർന്നതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് ധനലക്ഷ്മി ബാങ്ക് സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കി.ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിൽ ധനലക്ഷ്മി ബാങ്കിന്റെ സ്വർണപ്പണയ വായ്പാമൂല്യം 6512 കോടിയായിരുന്നു. ജൂൺപാദത്തിൽ ബാങ്കിന്റെ മൊത്തം ബിസിനസ് 21.12% വാർഷിക വളർച്ചയുമായി 35,188 കോടി രൂപയിലെത്തി. മൊത്തം നിക്ഷേപം 17.10% ഉയർന്ന് 19,403 കോടി രൂപ. മൊത്തം വായ്പകൾ 26.47% വർധിച്ച് 15,785 കോടി.തൃശൂർ ആസ്ഥാനമായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മൊത്തം വായ്പകൾ ഏപ്രിൽ-ജൂൺ പാദത്തിൽ 17.01% വളർച്ചയോടെ 1.04 ലക്ഷം കോടി രൂപയിലെത്തി. മുൻവർഷത്തെ സമാനപാദത്തിൽ മൊത്തം വായ്പാമൂല്യം 89,198 കോടി രൂപയായിരുന്നു.
Source link


