NEWS
പി.ജെ.ജോർജ് മനോരമ എഡിറ്റോറിയൽ ഡയറക്ടർ; കെ.ടോണി ജോസ് കോട്ടയം കോ–ഓർഡിനേറ്റിങ് എഡിറ്റർ

കോട്ടയം ∙ മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടറായി പി.ജെ.ജോർജ് ചുമതലയേറ്റു. 1985ൽ മനോരമയിൽ ചേർന്ന അദ്ദേഹം കൊച്ചി യൂണിറ്റിൽ ന്യൂസ് എഡിറ്റർ, ചീഫ് ന്യൂസ് എഡിറ്റർ പദവികൾ വഹിച്ചു. 2017ൽ കോട്ടയത്ത് അസോഷ്യേറ്റ് എഡിറ്ററും 2024ൽ സീനിയർ അസോഷ്യേറ്റ് എഡിറ്ററുമായി. മനോരമ വാർഷികപ്പതിപ്പിന്റെ ചുമതല വഹിച്ചു. 2007ലും 2010ലും ഫ്രാൻസിൽ നടന്ന വാൻ–ഇഫ്ര ന്യൂസ് റൂം സമ്മിറ്റിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ: സുജ സൂസൻ മാത്യു.മലയാള മനോരമ കോട്ടയം കോ–ഓർഡിനേറ്റിങ് എഡിറ്ററായി കെ.ടോണി ജോസ് ചുമതലയേറ്റു. നിലവിൽ കോപ്പി എഡിറ്ററായിരുന്നു. കാലിക്കറ്റ് സർവകലാശാലയിൽനിന്ന് പത്രപ്രവർത്തന ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്കുമായാണ് മനോരമയിൽ ചേർന്നത്. പത്രപ്രവർത്തന മികവിനുള്ള 2021ലെ മലയാള മനോരമ ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡൽ നേടി. ജനറൽ റിപ്പോർട്ടിങ്ങിനു സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. ഫാക്ട് ചെക്കിങ്ങിൽ യുഎസിലെ പോയിന്റർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മീഡിയ സ്റ്റഡീസിൽനിന്നു പരിശീലനം നേടിയിട്ടുണ്ട്. 2010ൽ ലണ്ടനിൽ നടന്ന അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള രാജ്യാന്തര കോൺഫറൻസ് റിപ്പോർട്ട് ചെയ്തു. ഭാര്യ: സീന ടോണി ജോസ് (‘വനിത’ എഡിറ്റോറിയൽ കോ–ഓർഡിനേറ്റർ).
Source link


