NEWS

700 കോടിയുടെ തട്ടിപ്പ്: മറയായി നിക്ഷേപ സംഗമം; പങ്കെടുത്തത് കേന്ദ്ര സഹമന്ത്രിയും സ്ഥാനപതിമാരും


കൊച്ചി ∙ യുഎസ് പ്രതിരോധ വകുപ്പിനു വേണ്ടി ഇന്ത്യയിൽ ആയുധങ്ങൾ നിർമിക്കാനുള്ള 83,000 കോടി രൂപയുടെ വ്യാജ കരാർ കാണിച്ചു 700 കോടി രൂപയുടെ നിക്ഷേപം തട്ടിയെടുത്ത വിപിവിവി കമ്പനി, ന്യൂഡൽഹിയിലെ ഇൻഡോ–ലാറ്റിൻ അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്സിനെയും (ഐഎൽഎസിസി) തട്ടിപ്പിന് മറയാക്കി. നിക്ഷേപകരെ അമ്പരപ്പിക്കാൻ സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്ര സഹമന്ത്രിയെയും നാല് വിദേശ സ്ഥാനപതിമാരെയുമാണ് പങ്കെടുപ്പിച്ചത്.ഇന്ത്യയും ലാറ്റിൻ അമേരിക്കയും കരീബിയൻ രാജ്യങ്ങളും തമ്മിലുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണ് ഇന്തോ ലാറ്റിൻ അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്സ്. ഇവരെയാണ് ‘ഇൻഡോ– യുഎസ് പസിഫിക് പീസ് ട്രീറ്റി’ എന്ന വ്യാജ ഉടമ്പടി കാണിച്ച് വിപിവിവി കുഴിയിൽ വീഴ്ത്തിയത്.ചടങ്ങിൽ പങ്കെടുത്ത കേന്ദ്രമന്ത്രിയടക്കമുള്ള വിവിഐപികളെ എല്ലാം ഐഎൽഎസിസി ഭാരവാഹികളെ കൊണ്ടാണു വിപിവിവി ചെയർമാൻ വെങ്കിട്ട വെങ്കിട് ക്ഷണിപ്പിച്ചത്. രാജ്യത്ത് ഉടനീളം ലക്ഷക്കണക്കിനു തൊഴിലവസരങ്ങളാണ് ചടങ്ങിൽ വെങ്കിട്ട വെങ്കിട് പ്രഖ്യാപിച്ചത്. കേരളത്തിലെ നിക്ഷേപകർ ഇടനിലക്കാർ വഴി വിപിവിവിയുടെ നിക്ഷേപക്കെണിയിൽ കൂട്ടത്തോടെ അകപ്പെട്ടത് ഇതിനു ശേഷമാണ്.


Source link

Back to top button