NEWS

പാക്കിസ്ഥാൻ ജിഡിപിയുടെ നട്ടെല്ല് തകർത്ത് ഇന്ത്യയുടെ ‘ഇൻഡസ്’ ഷോക്ക്; പാക്ക് മന്ത്രിമാർക്ക് പരിഭ്രാന്തി, കൈ വെട്ടുമെന്ന് ഭീഷണി


വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ലെന്ന് വ്യക്തമാക്കി, സിന്ധുനദീജല കരാറിൽ (ഇൻഡസ് വാട്ടർ ട്രീറ്റി) നിന്ന് പിന്മാറിയ ഇന്ത്യയുടെ നടപടി പാക്കിസ്ഥാൻ സമ്പദ്‍വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്നു. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും (പിഒകെ) ഭീകരതാവളങ്ങൾക്ക് നേരെ ഇന്ത്യ വിജയകരമായി നടത്തിയ പ്രത്യാക്രമണമാണ് ഓപ്പറേഷൻ സിന്ദൂർ.ഇതിന്റെ ഭാഗമായാണ് ഇന്ത്യ സിന്ധുനദീജല കരാറിൽ നിന്ന് പിന്മാറാനും തീരുമാനിച്ചത്. ‘‘വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ലെന്ന്’ വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അന്ന് തീരുമാനം പ്രഖ്യാപിച്ചത്.സിന്ധിലെ ജലസംഭരണികളിലെ വെള്ളത്തിന്റെ അളവ് ഗുരുതരമായവിധം താഴ്ന്നു. സിന്ധിലെ നോർത്ത് വെസ്റ്റ് കനാലിൽ വെള്ളത്തിന്റെ അളവ് ആവശ്യമായതിനേക്കാൾ 64.1% കുറഞ്ഞുവെന്ന് പാക്കിസ്ഥാനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദാദു കനാലിൽ 82%, റൈസ് കനാലിൽ 38% എന്നിങ്ങനെയും വെള്ളം കമ്മിയാണ്.


Source link

Back to top button