NEWS

മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; കല്ലമ്പലത്ത് വയോധികർ വെന്തുമരിച്ചു


തിരുവനന്തപുരം ∙ കല്ലമ്പലത്ത് വയോധികര്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍. നെല്ലിക്കോട് വടശേരികോണത്ത് സുകുമാരന്‍ (92), ഓമന (85) എന്നിവരാണ് മരിച്ചത്. മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് ഒന്നരമണിയോടെ വീടിനുള്ളില്‍ നിന്നും പുക വരുന്നത് കണ്ട് സമീപത്തുള്ളവര്‍ നോക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടന്‍ ഫയര്‍ഫോഴ്‌സിനെയും കല്ലമ്പലം പൊലീസിനെയും വിവരമറിയിച്ചു. ഇവരെത്തിയാണ് തീ അണച്ചത്.


Source link

Back to top button