NEWS

മോദിയും ട്രംപും തമ്മിൽ തെറ്റി; ട്രംപ് മോദിയെക്കുറിച്ച് 3 കാര്യങ്ങൾ പറഞ്ഞു, വീണ്ടും ‘ഒന്നിപ്പിച്ചത്’ ആ അംബാസഡർ


ലോക രാജ്യങ്ങളാകെ ആശ്ചര്യത്തോടെ ശ്രദ്ധിക്കുന്നവിധം അടുത്ത ‘ഫ്രണ്ട്സ്’ ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും. എന്നാൽ, യുഎസ് പ്രസിഡന്റായി രണ്ടാംവട്ടം സ്ഥാനമേറ്റശേഷം ട്രംപ് ഇന്ത്യയ്ക്കെതിരെ സ്വീകരിച്ച നടപടികൾ ഇരുവരും തമ്മിൽ തെറ്റാനിടയാക്കി.ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങൾക്കുംമേൽ താരിഫ് യുദ്ധം പ്രഖ്യാപിച്ച ട്രംപ്, ഏറ്റവുമധികം തീരുവ ചുമത്തിയ രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ട്രംപ് 25% പിഴത്തീരുവ ചുമത്തിയ ഒരേയൊരു രാജ്യവും ഇന്ത്യയായിരുന്നു. വ്യാപാരക്കരാറിന്റെ പേരിലും ട്രംപ് ഇന്ത്യയുമായി ഉടക്കി. ഇന്ത്യയുടെ കാർഷിക, ക്ഷീര മേഖലകളിലേക്ക് അമേരിക്കൻ ഉൽപന്നങ്ങളുടെ പ്രവേശനം വേണമെന്നും ഇന്ത്യ തീരുവ പൂർണമായി ഒഴിവാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടത് കേന്ദ്രസർക്കാർ കൈയോടെ തള്ളിയിരുന്നു.അതിനു മുൻപായി നരേന്ദ്ര മോദി യുഎസ് സന്ദർശിച്ചേക്കും. പ്രശ്ന പരിഹാരങ്ങളുടെ ഭാഗമായി കൂടിയാണ് ട്രംപ് ഭരണകൂടം ഇന്ത്യയിലെ അംബാസഡറായി സെർജിയോ ഗോറിനെ നിയമിച്ചത്. മോദിയെക്കുറിച്ച് ട്രംപ്  3 കാര്യങ്ങൾ ഗോറിനോട് പറഞ്ഞു. അതു മോദിയോട് നേരിട്ട് ഗോർ പറയുകയും ചെയ്തു.


Source link

Back to top button