NEWS

ഈഴവ – തീയ്യ പി​ന്നാക്കാവസ്ഥ പഠി​ക്കാൻ കമ്മിഷനെ വയ്ക്കണം: വെള്ളാപ്പള്ളി​

ബംഗളൂരു: ഈഴവ – തീയ്യ വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും വെല്ലുവിളികളും പഠിച്ച് പരിഹാര നിർദ്ദേശങ്ങൾ സമർപ്പിക്കാൻ പ്രത്യേക കമ്മിഷനെ സംസ്ഥാന സർക്കാർ നിയോഗിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. യോഗം ത്രിദിന നേതൃത്വ ക്യാമ്പിന്റെ സമാപന സമ്മേളം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ നിർണായകമായ പങ്കു വഹിച്ച ഈഴവ – തീയ്യ വിഭാഗങ്ങൾ ഇന്ന് എല്ലാ മേഖലകളി​ലും പി​ന്നാക്കം പോയി​. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഉയർന്ന ചെലവും പങ്കാളിത്തക്കുറവും, തൊഴിലില്ലായ്മ, സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക ദുർബലാവസ്ഥ, സംവരണത്തി​ലെ പോരായ്മകൾ, സർക്കാർ സർവീസുകളിലെ പ്രാതിനിധ്യക്കുറവ്, പരമ്പരാഗത തൊഴിൽ മേഖലകളുടെ തകർച്ച തുടങ്ങി​യ പ്രശ്നങ്ങളാൽ വലി​യ പ്രതി​സന്ധി​യി​ലാണ്.

ഈഴവ – തീ​യ്യ വി​ഭാഗങ്ങളുടെ യഥാർത്ഥ അവസ്ഥയെക്കുറിച്ച് വസ്തുനിഷ്ഠമായ പഠനങ്ങളോ ഔദ്യോഗിക വിവര ശേഖരണമോ സർക്കാർ തലത്തിൽ നടന്നിട്ടില്ല. പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിൽ അനുഭവപ്പെടുന്ന പരിമിതികൾ, ചെറുകിട വ്യാപാരികളും സംരംഭകരും നേരിടുന്ന പ്രതിസന്ധികൾ തുടങ്ങിയവ ഗൗരവമായി പഠിക്കേണ്ടതാണ്.

കേരളത്തിൽ വിവിധ സമുദായങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിഷനുകളെ നിയോഗിക്കുകയും അവരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ക്ഷേമ, സഹായ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. അതേ സമീപനം ഈഴവ – തീയ്യ വിഭാഗങ്ങളോടും സർക്കാർ സ്വീകരിക്കണം. നവോത്ഥാന പ്രസ്ഥാനങ്ങളുടെ കരുത്തിൽ കേരളത്തെ മുന്നോട്ടു നയിച്ച സമൂഹം ഇന്ന് വിവിധ മേഖലകളിൽ ആശങ്കാജനകമായ അവസ്ഥ നേരിടുമ്പോൾ സർക്കാർ കണ്ണടച്ച് നിൽക്കരുത്. ശാസ്ത്രീയ പഠനം നടത്തി അവരുടെ ഭാവി സുരക്ഷി​തമാക്കാൻ വേണ്ട നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത് സംസ്ഥാന സർക്കാരിൻ്റെ ഉത്തരവാദിത്വമാണ്- വെള്ളാപ്പള്ളി പറഞ്ഞു.

യോഗം വൈസ് പ്രസി​ഡന്റ് തുഷാർ വെള്ളാപ്പള്ളി​ അദ്ധ്യക്ഷത വഹി​ച്ചു. യോഗം ദേവസ്വം സെക്രട്ടറി​ അരയാക്കണ്ടി​ സന്തോഷ് മുഖ്യപ്രഭാഷണം നടത്തി​. യോഗം കൗൺ​സി​ലർമാർ, ബോർഡ് അംഗങ്ങൾ, യൂണി​യൻ ഭാരവാഹി​കൾ ഉൾപ്പെടെ 700 പേർ പങ്കെടുത്തു.

 യോ​ഗം​ ​യൂ​ണി​യ​നു​ക​ൾ ക​ർ​മ്മ​ ​പ​ദ്ധ​തി​ക​ളി​ലേ​ക്ക് ക​ട​ക്ക​ണം​:​ ​തു​ഷാർ

എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​യൂ​ണി​യ​നു​ക​ൾ​ ​സ​മു​ദാ​യ​ ​പു​രോ​ഗ​തി​ക്കാ​യി​ ​വി​ദ്യാ​ഭ്യാ​സ​-​സാ​മ്പ​ത്തി​ക​ ​പ​ദ്ധ​തി​ക​ൾ​ ​ആ​വി​ഷ്ക​രി​ക്ക​ണ​മെ​ന്ന് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​തു​ഷാ​ർ​ ​വെ​ള്ളാ​പ്പ​ള്ളി​ ​പ​റ​ഞ്ഞു.​ ​ബം​ഗ​ളൂ​രു​വി​ൽ​ ​യോ​ഗം​ ​നേ​തൃ​ത്വ​ ​പ​രി​ശീ​ല​ന​ ​ക്യാ​മ്പി​ന്റെ​ ​സ​മാ​പ​ന​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
സം​ഘ​ട​നാ​ ​പ്ര​വ​ർ​ത്ത​നം​ ​ച​ട​ങ്ങു​ക​ളി​ലും​ ​പ​ര​മ്പ​രാ​ഗ​ത​ ​പ​രി​പാ​ടി​ക​ളി​ലും​ ​ഒ​തു​ങ്ങ​രു​ത്.​ ​ജ​ന​ങ്ങ​ളു​ടെ​ ​ജീ​വി​ത​ ​നി​ല​വാ​രം​ ​ഉ​യ​ർ​ത്തു​ന്ന​ ​ക​ർ​മ്മ​പ​ദ്ധ​തി​ക​ളി​ലേ​ക്ക് ​വ​ള​ര​ണം.​ ​സം​ഘ​ട​ന​യു​ടെ​ ​ഭാ​വി​ ​വ​ള​ർ​ച്ച​യു​ടെ​ ​അ​ടി​ത്ത​റ​ ​യൂ​ണി​യ​നു​ക​ളു​ടെ​ ​സ്വ​യം​ ​പ​ര്യാ​പ്ത​ത​യാ​ണ്.​ ​കാ​ലാ​നു​സൃ​ത​മാ​യ​ ​മാ​റ്റ​ങ്ങ​ൾ​ ​ഉ​ൾ​ക്കൊ​ണ്ട് ​ഓ​രോ​ ​യൂ​ണി​യ​നും​ ​സ്വ​ന്തം​ ​പ്ര​വ​ർ​ത്ത​ന​ ​മേ​ഖ​ല​ക​ളി​ൽ​ ​പു​തി​യ​ ​ആ​ശ​യ​ങ്ങ​ളും​ ​ആ​ധു​നി​ക​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ളും​ ​ന​ട​പ്പി​ലാ​ക്ക​ണം.​ ​സം​ഘ​ട​ന​യു​ടെ​ ​ശ​ക്തി​ ​സാ​മ്പ​ത്തി​ക​വും​ ​വി​ദ്യാ​ഭ്യാ​സ​പ​ര​വു​മാ​യ​ ​മു​ന്നേ​റ്റം​ ​സൃ​ഷ്ടി​ക്കാ​നു​ള്ള​ ​ശേ​ഷി​യി​ലാ​ണ് ​അ​ള​ക്ക​പ്പെ​ടേ​ണ്ട​ത്.​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ,​ ​നൈ​പു​ണ്യ​ ​വി​ക​സ​ന​ ​കേ​ന്ദ്ര​ങ്ങ​ൾ,​ ​തൊ​ഴി​ൽ​ ​പ​രി​ശീ​ല​ന​ ​പ​ദ്ധ​തി​ക​ൾ,​ ​സം​രം​ഭ​ക​ത്വ​ ​വി​ക​സ​ന​ ​പ​രി​പാ​ടി​ക​ൾ​ ​എ​ന്നി​വ​ ​ആ​രം​ഭി​ക്ക​ണം.​ ​മ​ല​ബാ​ർ​ ​മേ​ഖ​ല​യി​ലെ​ ​യൂ​ണി​യ​നു​ക​ൾ​ ​ഈ​ ​വി​ഷ​യ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​ജാ​ഗ്ര​ത​യും​ ​ദീ​ർ​ഘ​ ​വീ​ക്ഷ​ണ​വും​ ​പു​ല​ർ​ത്ത​ണ​മെ​ന്നും​ ​തു​ഷാ​ർ​ ​പ​റ​ഞ്ഞു.


Source link
NEWS

Back to top button