NEWS
തിരുവനന്തപുരം കോർപറേഷൻ: എൽഡിഎഫ് പിന്തുണയില്ല; യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് സാധ്യത മങ്ങുന്നു

തിരുവനന്തപുരം∙ തിരുവനന്തപുരം കോർപറേഷനിൽ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് പിന്തുണയ്ക്കില്ലെന്ന് സൂചന. ഈ ആവശ്യവുമായി യുഡിഎഫ് സമീപിച്ചിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി.ജോയ് പറഞ്ഞു. യുഡിഎഫുമായി ചേർന്ന് അവിശ്വാസ പ്രമേയം കൊടുക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച് എൽഡിഎഫ് നയപരമായ തീരുമാനം കൈക്കൊള്ളേണ്ടതായിട്ടുണ്ട്. ഇതുവരെ അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല. അങ്ങനെയൊരു കാര്യം നിലവിൽ പാർട്ടിയുടെ പരിഗണനയിൽ ഇല്ലെന്നും ജോയ് പറഞ്ഞു. ബിജെപി ഭരണസമിതിക്കെതിരെ ആര് അവിശ്വാസ പ്രമേയം കൊണ്ടുവന്നാലും എതിർക്കേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞദിവസം വി.ശിവൻകുട്ടി പറഞ്ഞത്. നാളെയാണ് കൗൺസിൽ യോഗം.അതേസമയം, അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാത്തത് എൽഡിഎഫും ബിജെപിയും തമ്മിലുള്ള ധാരണയാണെന്ന് യുഡിഎഫ് കൗൺസിലർ കെ.എസ്.ശബരീനാഥൻ ആരോപിച്ചു. എൽഡിഎഫിന്റെ കരാർ നിയമനങ്ങൾ റദ്ദാക്കുമെന്ന ഭയം കാരണമാണ് ഇതെന്നും ശബരീനാഥൻ പറഞ്ഞു.
Source link


