NEWS

കേന്ദ്ര കൃഷിമന്ത്രിക്ക് 99.6 ലക്ഷം രൂപ സബ്സിഡി; പദ്ധതി മന്ത്രി ഉപാധ്യക്ഷനായ ബോർഡിനു കീഴിൽ‌, ഫയലുകൾ നീങ്ങിയത് അതിവേഗം


ന്യൂഡൽഹി ∙ കേന്ദ്ര കൃഷി-കർഷകക്ഷേമ സഹമന്ത്രി ഭഗീരഥ് ചൗധരി തന്റെ സ്വന്തം മന്ത്രാലയത്തിനു കീഴിലുള്ള പദ്ധതിയിൽ നിന്ന് സബ്‌സിഡി കൈപ്പറ്റിയത് വിവാദമാകുന്നു. രാജസ്ഥാനിലെ ഫാം ഹൗസിൽ വൻതോതിൽ വെള്ളരി കൃഷി നടത്തുന്നതിനായാണ് മന്ത്രി 99.6 ലക്ഷം രൂപ സബ്‌സിഡി ഇനത്തിൽ സ്വന്തമാക്കിയത്. മന്ത്രി ഉപാധ്യക്ഷനായ നാഷണൽ ഹോർട്ടികൾച്ചർ ബോർഡിനു കീഴിലുള്ള പദ്ധതിയിൽ നിന്ന് മന്ത്രി തന്നെ ഇത്രയും വലിയ തുക ആനുകൂല്യമായി വാങ്ങിയതാണ് ചർച്ചയായിരിക്കുന്നത്.രാജസ്ഥാനിലെ ദീദ്‌വാന-കുച്ചമാൻ ജില്ലയിലെ പീഹ് ഗ്രാമത്തിലുള്ള മന്ത്രിയുടെ ഫാം ഹൗസിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഏകദേശം 4 ഏക്കറോളം (16,592 ചതുരശ്ര മീറ്റർ) വിസ്തീർണത്തിലാണ് വെള്ളരി കൃഷി. ആകെ ചെലവ് 1.99 കോടി രൂപ. ഇതിനായി മന്ത്രി എച്ച്ഡിഎഫ്സി ബാങ്കിൽ നിന്ന് 1.49 കോടി രൂപ വായ്പ എടുത്തിരുന്നു. വായ്പ അക്കൗണ്ടിലേക്കാണ് സബ്‌സിഡി തുക അനുവദിച്ചത്. 2025 ഏപ്രിൽ 15നാണ് മന്ത്രി പദ്ധതിക്കായി അപേക്ഷ സമർപ്പിച്ചത്. അപേക്ഷ നൽകി വെറും 14 ദിവസത്തിനുള്ളിൽ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം ലഭിച്ചു. തുടർന്ന് 2026 മാർച്ച് മാസത്തോടെ സബ്‌സിഡി തുക അതിവേഗം ബാങ്ക് അക്കൗണ്ടിൽ എത്തി. (Disclaimer: വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം bhagirathchoudharybjp എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.)


Source link

Back to top button