SPORTS
‘ഒന്നിനെയും നിസ്സാരമായി കാണരുത്’: തോറ്റു തുടങ്ങുന്ന നാലാമത്തെ ഇന്ത്യൻ ക്യാപ്റ്റൻ, 2024നു ശേഷം ആദ്യമായി ജയമില്ലാതെ ട്വന്റി20 പരമ്പര

ബെൽഫാസ്റ്റ് ∙ ലോകകപ്പ് കിരീടം നേടിയശേഷമുള്ള ആദ്യ രാജ്യാന്ത ട്വന്റി20 മത്സരം, ക്യാപ്റ്റനായി ശ്രേയസ്സ് അയ്യരുടെ അരങ്ങേറ്റ മത്സരം, എതിരാളികൾ താരതമ്യേന ദുർബലരായ അയർലൻഡ്; അമിത ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് പക്ഷേ അടിതെറ്റി. ഐറിഷ് പടയോട് ദയനീയ തോൽവി ഏറ്റുവാങ്ങാനായിരുന്നു ശ്രേയസ്സ് അയ്യരുടെയും സംഘത്തിന്റെ വിധി. രണ്ടു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ 34 റൺസാണ് ഇന്ത്യയുടെ തോൽവി. ട്വന്റി20യിൽ ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരം തോൽവിയോട തുടങ്ങാനായിരുന്നു ശ്രേയസ്സ് അയ്യരുടെയും വിധി. ട്വന്റി20യിൽ നായകനായിട്ടുള്ള അരങ്ങേറ്റ മത്സരത്തിൽ തോൽക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് ശ്രേയസ്സ് അയ്യർ. വിരാട് കോലി (2017ൽ ഇംഗ്ലണ്ടിനെതിരെ), ഋഷഭ് പന്ത് (2022ലർ ദക്ഷിണാഫ്രിക്കയ്ക്കെതിരെ), ശുഭ്മൻ ഗിൽ (2024ൽ സിംബാബെയ്‍ക്കെതിരെ) എന്നിവരാണ് ഇതിനു മുൻപ് തോൽവി രുചിച്ച് തുടങ്ങിയവർ. 2024 ജനുവരിക്ക് ശേഷം ആദ്യമായാണ് ഇന്ത്യ ഒരു ട്വന്റി20 പരമ്പര ജയിക്കാതിരിക്കുന്നതും. ഇതിന് മുൻപ് 2023 ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര 1-1 ന് സമനിലയിൽ അവസാനിച്ചിരുന്നു; അതിനുശേഷം കളിച്ച 12 പരമ്പരകളും ഇന്ത്യ വിജയിച്ചിരുന്നു. ഗ്രൗണ്ടിന്റെ ഒരു ഭാഗത്തെ ബൗണ്ടറികൾ ചെറുതാണെന്ന് അറിഞ്ഞിട്ടും നേരെ മുന്നോട്ട് സിക്‌സറുകളും ഫോറുകളും അടിക്കാൻ നമ്മൾ അവർക്ക് അവസരമൊരുക്കി. എന്നാൽ പിന്നീട്, ഓവറുകൾ വേഗത്തിൽ തീർക്കേണ്ടി വന്നപ്പോൾ ബോളർമാർ മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. നമുക്ക് ലഭിച്ച തുടക്കം വെച്ച് നോക്കുമ്പോൾ, ചേസ് ചെയ്യാൻ 140 റൺസ് ഒരു മികച്ച സ്‌കോർ ആയിരിക്കുമെന്നാണ് ഞാൻ കരുതിയത്. എങ്കിലും, ഇവിടെ കളിക്കാൻ കഴിഞ്ഞത് ഒരു മികച്ച അനുഭവമാണ്. ഈ സാഹചര്യങ്ങളിൽ കളിക്കാനും വിക്കറ്റിനെക്കുറിച്ച് കൃത്യമായ ഒരു ധാരണ ഉണ്ടാക്കാനും നമുക്ക് കഴിഞ്ഞു, ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ഇതൊരു മികച്ച തുടക്കമാണ്.’’– ശ്രേയസ്സ് പറഞ്ഞു.
Source link


