NEWS
കാറും ബൈക്കുകളും കൂട്ടിയിടിച്ച് അപകടം: ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

കോഴിക്കോട് ∙ മാവൂർ റോഡ് അരയിടത്തുപാലത്തിന് മുകളിൽ വെള്ളിയാഴ്ച പുലർച്ചെ കാറും രണ്ടു ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു.തിരുവമ്പാടി സ്വദേശി അഹമ്മദ് അൽ സാബിത്ത് (20) ആണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ മറ്റു മൂന്നുപേർ ചികിത്സയിലാണ്. സാബിത്ത് സഞ്ചരിച്ച ബൈക്ക് ഓടിച്ച കൊണ്ടോട്ടി ഒഴവൂർ സ്വദേശി റബീൽ (20), മറ്റൊരു ബൈക്കിൽ സഞ്ചരിച്ച കരിപ്പൂർ ചുള്ളിയാംപുറം ജിതിൻ (24), കാർ ഓടിച്ച കോഴിക്കോട് കൊമ്മേരി ഇറത്തോട് പറമ്പിൽ കൈലാസം വീട്ടിൽ ജിനു(34) എന്നിവർക്കാണ് പരുക്കേറ്റത്.
Source link


