NEWS
‘നാലു ദിവസത്തെ മെനക്കേടാണ് സർ, സാധനം തിരിച്ചു തരണം’: പൊലീസിനോട് സ്കൂൾ വിദ്യാർഥികൾ; കഞ്ചാവ് വാങ്ങിയത് ഒഡീഷയിൽ നേരിട്ടു പോയി

പാലക്കാട് ∙ ഒരിക്കലും നാം കേൾക്കരുതെന്ന് ആഗ്രഹിക്കുന്ന വാർത്തയാണു ലഹരിവിരുദ്ധ ദിനത്തിനു തലേന്നു മീനാക്ഷിപുരത്തു സംഭവിച്ചത്. ബസ് സ്റ്റാൻഡ് പരിസരത്തു സംശയാസ്പദമായി നിന്ന പത്താം ക്ലാസുകാരന്റെ (15 വയസ്സ്) സ്കൂൾ ബാഗിൽ നിന്നു മീനാക്ഷിപുരം പൊലീസ് പിടികൂടിയതു രണ്ടു കിലോഗ്രാം കഞ്ചാവ്. ഒപ്പമുണ്ടായിരുന്ന പ്ലസ് ടു വിദ്യാർഥികളായ രണ്ടു പേരുടെ (17 വയസ്സ്) ബാഗിലുണ്ടായിരുന്നത് 1.5 കിലോഗ്രാം കഞ്ചാവും. എന്തിനാണ് ഇത്രയും കഞ്ചാവ് എന്ന പൊലീസിന്റെ ചോദ്യത്തിന് അവർ മൂന്നു പേരും പറഞ്ഞ മറുപടിയിങ്ങനെ: ‘വിൽക്കാൻ…!’എവിടെ നിന്നാണു കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിനുള്ള മറുപടി കേട്ട പൊലീസ് ഞെട്ടി, ‘ട്രെയിനിൽ ഒഡീഷയിൽ പോയി വാങ്ങിയതാണ്!’ കസ്റ്റഡിയിലെടുത്തപ്പോൾ കുട്ടികളിലൊരാൾ പറഞ്ഞതിങ്ങനെ: ‘നാലു ദിവസത്തെ മെനക്കേടാണു സർ, സാധനം തിരിച്ചു തരണം.’ ഒഡീഷയിൽ പോയി കഞ്ചാവു കൊണ്ടുവരാൻ ഇവരെ സഹായിച്ചതു നെന്മാറ സ്വദേശിയായ 19 വയസ്സുകാരൻ. ഈ നാലു പേർക്കും മുൻപരിചയമില്ല, പരിചയപ്പെട്ടതു സമൂഹമാധ്യമം വഴി. കുട്ടിയുടെ മൊഴി ഇങ്ങനെ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഒഡീഷ സ്വദേശിയുമായി പത്താം ക്ലാസുകാരനായ കുട്ടി സൗഹൃദത്തിലായി.
Source link


