NEWS

മുഖ്യമന്ത്രി വി ഡി സതീശൻ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും,​ ഗൃഹപ്രവേശം രാവിലെ ആറിന്

തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യാഴാഴ്ച ക്ലിഫ് ഹൗസിലേക്ക് താമസം മാറും. രാവിലെ ആറ് മണിക്കാണ് ഗൃഹപ്രവേശം. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ കനേരത്തെ തന്നെ ഒഴി‌ഞ്ഞിരുന്നെങ്കിലും വി.ഡി. സതീശൻ ഔദ്യോഗിക വസതിയിലേക്ക് മാറിയിരുന്നില്ല. അറ്റകുറ്റപ്പണികൾ കാരണമാണ് ഗൃഹപ്രവേശം വൈകിയത്.

പ്രതിപക്ഷ നേതാവായിരുന്നപ്പോൾ താമസിച്ചിരുന്ന കന്റോൺമെന്റ് ഹൗസിലാണ് നിലവിൽ വി.ഡി. സതീശൻ താമസിക്കുന്നത്. അതിനാൽ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയന് കന്റോൺമെന്റ് ഹൗസിലേക്ക് താമസം മാറാൻ സാധിച്ചിരുന്നില്ല, ഇതിലുള്ള അതൃപ്തി പിണറായി പരസ്യമായി പ്രകടിപ്പിച്ചിരുന്നു,​

നന്ദൻകോട്ട് 6 ഏക്കർ 25 സെന്റിലാണ് 10000 ചതുരശ്ര അടി വിസ്തീർണം വരുന്ന ക്ലിഫ് ഹൗസ് സ്ഥിതി ചെയ്യുന്ന്. പൊതുമരാമത്ത് വകുപ്പാണ് ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. പണി പൂർണമായും കഴിഞ്ഞിട്ടില്ലെനാണ് വിവരം.


Source link
NEWS

Back to top button