NEWS

ആമ്പല്ലൂർ അടിപ്പാതയുടെ മുകളിലൂടെയുള്ള മേൽപാത നിർമാണം അവസാനഘട്ടത്തിൽ


ആമ്പല്ലൂർ ∙ ദേശീയപാതയിൽ അടിപ്പാതയുടെ മുകളിലൂടെയുള്ള മേൽപാത നിർമാണം അവസാനഘട്ടത്തിൽ. കഴിഞ്ഞ ദിവസം സർവീസ് റോഡിൽ തിരക്കുള്ള സമയത്ത് മേൽപാതയിലൂടെ വാഹനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ കടത്തിവിട്ടിരുന്നു. ജൂലൈ രണ്ടാംവാരത്തോടെ അടിപ്പാത പൂർണമായും കമ്മിഷൻ ചെയ്യാമെന്നാണ് കണക്കുകൂട്ടൽ. മേൽപാതയിൽ ചാലക്കുടി ഭാഗത്തേക്കുള്ള ടാറിങ്ങും വശങ്ങളിലെ സുരക്ഷാഭിത്തികളും പൂർത്തിയാക്കിയിട്ടുണ്ട്. തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ പകുതിയോളം ടാറിങ്ങും സുരക്ഷാഭിത്തികളുടെ നിർമാണവും പുരോഗമിക്കുന്നുണ്ട്. ഇരുഭാഗത്തേക്കുമായി ഒരു കിലോമീറ്ററോളം വരുന്ന മേൽപാതയിൽ ഡിവൈഡർ, ലൈൻ മാർക്കിങ്, പെയിന്റിങ്, വഴിവിളക്കുകൾ, റിഫ്ലക്ടറുകൾ സ്ഥാപിക്കൽ തുടങ്ങിയ ജോലികൾ ഇനിയും ബാക്കിയുണ്ട്. വഴിവിളക്കുകൾ ഇല്ലാത്തതിനാൽ തിരക്കേറിയ രാത്രി സമയങ്ങളിൽ വാഹനങ്ങൾ കടത്തിവിട്ടിരുന്നില്ല. കാലവർഷം കനക്കുന്നതിനു മുൻപുതന്നെ മേൽപാതയിലൂടെ വാഹനങ്ങൾ കടത്തിവിടുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.


Source link

Back to top button