NEWS
മലയാളി ദമ്പതികൾക്ക് കണ്ണീരോടെ വിട നൽകാൻ സൗദി; ആൽബിൻ ജീവനൊടുക്കിയത് ഭാര്യയുടെ മരണം കണ്ട് മനംതകർന്ന്

റിയാദ്∙ സൗദി അറേബ്യയിലെ റിയാദിൽ ജീവനൊടുക്കിയ കോട്ടയം സ്വദേശികളായ ദമ്പതികളുടെ ഭൗതികശരീരങ്ങൾ ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായി. റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിലെ നഴ്സായിരുന്ന ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിനി ലിധിയ തോമസ് (31), റിയാദിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന കടയനിക്കാട് സ്വദേശി ആൽബിൻ തോമസ് (33) എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളാണ് പൂർത്തിയായത്. ആൽബിൻ തോമസിന്റെ മൃതദേഹം നാളെയും ലിധിയ തോമസിന്റേത് വ്യാഴാഴ്ചയും കൊണ്ടുപോകും. ചൊവ്വാഴ്ച പുലർച്ചെ 7.15ന് റിയാദിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ആൽബിന്റെ മൃതദേഹം കൊണ്ടുപോകുന്നത്. 10.20ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും. വ്യാഴാഴ്ച രാവിലെ 11 മണിക്ക് പുറപ്പെടുന്ന സൗദി എയർലൈൻസ് വിമാനത്തിലാണ് ലിധിയ തോമസിന്റെ മൃതദേഹം കൊണ്ടുപോകുന്നത്. വൈകുന്നേരം 6.30ന് നെടുമ്പാശ്ശേരിയിൽ എത്തിക്കും.നിലവിൽ ശുമൈസി കിങ് സൗദ് മെഡിക്കൽ സിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾക്ക് റിയാദിലെ പ്രമുഖ സാമൂഹിക പ്രവർത്തകരായ മാത്യു ജോസഫ്, നാസർ കല്ലറ, ഷാജഹാൻ താജ് കോൾഡ് സ്റ്റോർ എന്നിവരാണ് നേതൃത്വം നൽകിയത്.
Source link


