ജനവാസ മേഖലയിൽ അരലക്ഷം കാട്ടുപന്നി

തിരുവനന്തപുരം: ജനവാസ മേഖലയിൽ അമ്പതിനായിരം കാട്ടുപന്നികളുണ്ടെന്ന് മന്ത്രി ഷിബു ബേബിജോൺ നിയമസഭയിൽ പറഞ്ഞു. ഇവയെ കൊല്ലാൻ രണ്ടു മാസങ്ങളിൽ പ്രത്യേക ദൗത്യം നടത്തും. ആവശ്യമായ എല്ലാ പഞ്ചായത്തുകൾക്കും ഷൂട്ടർമാരെ നൽകും. ഒരുമാസത്തിനിടെ 225 പന്നികളെ കൊന്നു. രൂക്ഷമായ വന്യമൃഗ ശല്യമാണ് കർഷകർ നേരിടുന്നത്. വനംവകുപ്പ് കർഷകരുടെ ശത്രുവല്ല. കർഷകരുടെ സഹകരണത്തോടെ പ്രവർത്തിക്കുകയെന്ന ‘നല്ല അയൽക്കാരൻ” നയമായിരിക്കും ഇനി. വനംവകുപ്പ് സോളാർ വേലി സ്ഥാപിക്കും. പഞ്ചായത്തുകളും കർഷകരും ചേർന്ന് അറ്റകുറ്റപ്പണി നടത്തണം. ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് വയനാട്ടിലെ വന്യമൃഗങ്ങളുടെ ക്യാരിയിംഗ് കപ്പാസിറ്റി പഠിക്കും. ആനകൾ ക്രമാതീതമായി കൂടിയെന്നും, അതല്ല കേന്ദ്രത്തിന് നൽകാനുള്ള കണക്കുണ്ടാക്കി എന്നുമുള്ള രണ്ട് വ്യത്യസ്ത റിപ്പോർട്ടുകൾ വനംവകുപ്പിലുണ്ട്. വന്യമൃഗശല്യം നേരിടാൻ ബഡ്ജറ്റിലുള്ള 192കോടിയുപയോഗിച്ച് കൂടുതൽ ദ്രുതകർമ്മ സംഘങ്ങൾ രൂപീകരിക്കുമെന്നും പഴകുളം മധുവിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
Source link
NEWS


