NEWS

ഐഎൻഎസ് ദുനാഗിരി, സംശോധക്, അഗ്രയ് എന്നിവ കമ്മിഷൻ ചെയ്തത് പ്രധാനമന്ത്രി


കൊൽക്കത്ത ∙ നാവികസേനയ്ക്കു കരുത്തു പകരാൻ 3 യുദ്ധക്കപ്പലുകൾ കൂടി. തദ്ദേശീയമായി നിർമിച്ച ഐഎൻഎസ് ദുനാഗിരി, ഐഎൻഎസ് സംശോധക്, ഐഎൻഎസ് അഗ്രയ് എന്നീ കപ്പലുകൾ ഇവിടെ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മിഷൻ ചെയ്തു. ശക്തമായ സമുദ്രശേഷി ഒരു രാജ്യത്തിന്റെ സാമ്പത്തിക, തന്ത്രപരമായ സ്വാധീനത്തിനു നിർണായക ഘടകമാണെന്നു പ്രധാനമന്ത്രി പറഞ്ഞു.നാവികസേനയുടെ വാർഷിപ് ഡിസൈൻ ബ്യൂറോയാണ് ഐഎൻഎസ് ദുനാഗിരി രൂപകൽപന ചെയ്തത്. ഐഎൻഎസ് സംശോധക്, ഐഎൻഎസ് അഗ്രയ് എന്നിവയുടെ രൂപകൽപന നടത്തിയത് കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ് ബിൽഡേഴ്സ് ആണ്. കപ്പലുകളുടെ 75 ശതമാനവും തദ്ദേശീയമായി നിർമിച്ചതാണ്. രാജ്യത്തെ 200ൽ ഏറെ ചെറുകിട സംരംഭങ്ങൾ നിർമാണത്തിൽ ഭാഗമായതായി പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു.


Source link

Back to top button