NEWS
നഗരമധ്യത്തിൽ അനാശാസ്യകേന്ദ്രം: പ്രവേശനം ഇതരസംസ്ഥാനക്കാർക്കു മാത്രം; കൊലപാതകത്തിൽ ഞെട്ടി തൃശൂർ

തൃശൂർ∙ നഗരമധ്യത്തിലെ വീട്ടിൽ നടന്ന കൊലപാതകത്തിൽ ഞെട്ടി തൃശൂർ. സ്വരാജ് റൗണ്ടിൽനിന്ന് വെറും 350 മീറ്റർ മാത്രം അകലെ കുറുപ്പം റോഡിനു സമീപം കോരപ്പത്ത് ലെയ്നിലെ വാടകവീട്ടിൽവച്ചാണ് അനാശാസ്യ കേന്ദ്രം നടത്തിപ്പുകാർ ഒഡിഷ സ്വദേശി ധൻപതി നായിക്കിനെ (27) ക്രൂരമായി മർദിച്ചത്. ഏഴു മാസമായി ഈ വാടകവീട്ടിൽ അനാശാസ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഫ്ലാറ്റുകളിലടക്കം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തായിരുന്നു വാടകവീട്. അതിഥിത്തൊഴിലാളികളായ മൊഹന്ദി നായിക്, മസുക, റുബീന ബീഗം, നസ്രിൻ അക്താര, നോബി ഹുസൈൻ, മച്ചാനി ഖാതൂർ, ബിച്ചു നായിക് എന്നിവരായിരുന്നു കേന്ദ്രത്തിന്റെ നടത്തിപ്പുകാർ. അതിഥിത്തൊഴിലാളികൾക്കു മാത്രമായിരുന്നു വീട്ടിലേക്ക് പ്രവേശനം. നാട്ടുകാർക്ക് സംശയമുണ്ടാകാതിക്കാൻ വീടിന്റെ പിൻവാതിൽ വഴിയാണ് ഇവർ ഇടപാടുകാരെ പ്രവേശിപ്പിച്ചിരുന്നത്.
Source link


