NEWS

തൃശൂരിൽ വാടകവീട്ടിൽ അനാശാസ്യ കേന്ദ്രം; പണത്തെച്ചൊല്ലി തർക്കം: യുവാവിനെ മർദിച്ച് കൊലപ്പെടുത്തി


തൃശൂർ ∙ നഗരത്തിലെ വാടക വീട്ടിൽ ഇതരസംസ്ഥാനക്കാരനായ യുവാവിനെ മർദിച്ചു കൊലപ്പെടുത്തി. ഒഡീഷ സ്വദേശി ധൻപതി നായിക് (27) ആണി കൊല്ലപ്പെട്ടത്. നഗരത്തിലെ കുറുപ്പം റോ‍ഡിനു സമീപമുള്ള കോരപ്പത്ത് ലെയ്‌നിലെ വാടക വീട്ടിവച്ചാണ് ഇയാൾ ക്രൂരമർദനത്തിന് ഇരയായത്. സംഭവത്തിൽ നാലു സ്ത്രീകളും രണ്ടു പുരുഷന്മാരും അറസ്റ്റിലായി. വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിക്കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. അതിഥി തൊഴിലാളികൾ വാടകയ്ക്കെടുത്ത ഈ വീട്ടിലേക്ക് ഇതര സംസ്ഥാനക്കാർക്കു മാത്രമായിരുന്നു പ്രവേശനം. പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപതാകത്തിൽ കലാശിച്ചതെന്നു കരുതുന്നു. ഈ മാസം 18ന് രാത്രിയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ യുവാവ് തൃശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നു രാവിലെയാണ് മരിച്ചത്.


Source link

Back to top button