NEWS

ഹോർമുസ് അടച്ചെന്ന് ഇറാൻ; തെളിവില്ലെന്ന് യുഎസ്, ചർച്ചകൾക്കായി നേതാക്കള്‍ സ്വിറ്റ്‌സർലൻഡിലേക്ക്


വാഷിങ്ടൻ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും വെടിനിർത്തൽ സംബന്ധിച്ച ചർച്ചകൾക്കായി സ്വിറ്റ്‌സർലൻഡിലേക്ക് പോകുന്നതായി റിപ്പോർട്ട്. നേരത്തെ നിശ്ചയിച്ചിരുന്ന ചർച്ചകൾ മാറ്റിവെച്ചതിനെത്തുടർന്നാണിത്. ട്രംപിന്റെ മറ്റൊരു പ്രതിനിധിയും അദ്ദേഹത്തിന്റെ മരുമകനുമായ ജാരെഡ് കുഷ്നറും ചർച്ചകളിൽ പങ്കെടുക്കാൻ സ്വിറ്റ്സർലൻഡിൽ എത്തുമെന്നാണ് കരുതുന്നത്. ഇസ്രയേലും ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയും തമ്മിൽ ലബനനിൽ ശക്തമായ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ, യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് വ്യാഴാഴ്ച തന്റെ സ്വിറ്റ്സർലൻഡ് യാത്ര റദ്ദാക്കിയിരുന്നു. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധം അവസാനിപ്പിക്കുന്നതിനായി ബുധനാഴ്ച വാഷിങ്ടനും ടെഹ്‌റാനും കരാറിൽ ഒപ്പുവച്ചിരുന്നു.യുഎസ്– ഇറാൻ വെടിനിർത്തൽ നിലവിൽ വന്നു മണിക്കൂറുകൾക്കുള്ളിൽ ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. ഇതിനു തിരിച്ചടിയായി ഹോർമുസ് കടലിടുക്ക് അടച്ചെന്ന് ഇറാൻ സൈന്യം അറിയിച്ചു. എന്നാൽ, കപ്പൽ സഞ്ചാരം തടസ്സപ്പെട്ടതിന് തെളിവുകളില്ലെന്ന് യുഎസ് വ്യക്തമാക്കി. വെടിനിർത്തൽ സംബന്ധിച്ച് സ്വിറ്റ്സർലൻഡിൽ പുരോഗമിക്കുന്ന തുടർചർച്ചകളെപ്പറ്റി ആശങ്ക ജനിപ്പിക്കുന്നതാണ് പുതിയ സംഭവങ്ങൾ. കഴിഞ്ഞദിവസം ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ലബനനിൽ 47 പേർ കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായ ആക്രമണങ്ങൾ യുഎസും ഇസ്രയേലും നടത്തിയ വിശ്വാസവഞ്ചനായാണെന്നും ഹോർമുസ് അടയ്ക്കുകയാണെന്നും ഇറാൻ റവല്യൂഷണറി ഗാർഡ് അറിയിച്ചു.


Source link

Back to top button