NEWS
ഭീതിയൊഴിയുമോ മലയോരത്ത്? വന്യജീവി ആക്രമണത്തിനെതിരെ പ്രതിരോധ നടപടി; പ്രതീക്ഷയായി ബജറ്റ് പ്രഖ്യാപനം

കണ്ണൂർ∙ മനുഷ്യ–വന്യജീവി സംഘർഷത്തിൽ വലയുന്ന മലയോര മേഖലകൾക്ക് ആശ്വാസമായി ബജറ്റിലെ പ്രഖ്യാപനം. മനുഷ്യ–വന്യജീവി സംഘർഷം പരിഹരിക്കാൻ 192.20 കോടി രൂപയാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിപ്പിച്ച ബജറ്റിൽ നീക്കിവച്ചത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം സംസ്ഥാനത്ത് വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 6 പേരാണ്. വയനാട്, ഇടുക്കി, തൃശൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ കാട്ടാനയുടെ ആക്രമണത്തിലാണ് എല്ലാവരും കൊല്ലപ്പെട്ടത്.വനം–വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾക്കായി 243.80 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നതെന്ന് ബജറ്റിൽ പറയുന്നു. സംസ്ഥാനത്ത് മലയോര കർഷകരും മറ്റു ജനങ്ങളും വന്യജീവി ആക്രമണങ്ങളുടെ ഭീഷണിയിലാണ്. കേരളത്തിലെ കടുവ, പുലി എന്നിവയുടെ ശാസ്ത്രീയ സെൻസസ് നടത്തി അവയെ മാറ്റി പാർപ്പിക്കുന്നതിനുള്ള നിയമ വിധേയമായ നടപടി സ്വീകരിക്കും. മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തും. ഇതിനായി ആകെ 192.20 കോടി രൂപ വകയിരുത്തുന്നു. വന്യജീവി ശല്യം ഏറെ രൂക്ഷമായ പ്രദേശങ്ങളിൽ കൂടുതൽ ആർആർടി സംഘത്തെ വിന്യസിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ബജറ്റിൽ പറയുന്നു.ഡ്രോണുകൾ ഉപയോഗിച്ചും വന്യമൃഗങ്ങളെ നിരീക്ഷിക്കുന്നുണ്ട്. എന്നാൽ ഇത് പലഘട്ടത്തിലും സാധ്യമല്ല. നിബിഡ വനങ്ങളിലും മഴക്കാലത്തും ഡ്രോൺ ഉപയോഗിച്ച് വന്യമൃഗ നിരീക്ഷണം സാധിക്കാതെ വരും.
Source link


