NEWS
മുതിർന്ന മാദ്ധ്യമപ്രവർത്തകനും അദ്ധ്യാപകനുമായ എൻആർഎസ് ബാബു അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമപ്രവർത്തകനും ജേണലിസം അദ്ധ്യാപകനുമായ എൻആർഎസ് ബാബു (85) അന്തരിച്ചു. കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റർ, കാലാകൗമുദി വാരിക എഡിറ്റർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ഡയറക്ടർ സ്ഥാനവും വഹിച്ചിട്ടുണ്ട്. പട്ടം വൃന്ദാവൻ ഗാർഡൻസിലെ വസതിയിലായിരുന്നു അന്ത്യം. കേരളത്തിലെ ആദ്യത്തെ സോഫ്റ്റ്‌വെയർ മൾട്ടിമീഡിയ സ്ഥാപനങ്ങളിലൊന്നായ ഇൻവിസ് മൾട്ടിമീഡിയ ഫൗണ്ടർ ചെയർമാനാണ്.
Source link
NEWS


