NEWS
3 കോടിയുടെ തെളിവ് കൊണ്ടുവരുന്നവർക്ക് 2 കോടി ഞാൻ നൽകും, എന്റെ കുഞ്ഞ് നിങ്ങളുടെ അടുത്ത് സുരക്ഷിതനല്ല: സജ്ന നൂർ

സോഷ്യൽ മീഡിയയെയും സിനിമാ-ടെലിവിഷൻ ലോകത്തെയും ഒരുപോലെ പിടിച്ചുലച്ച് ബിഗ് ബോസ് താരം ഫിറോസ് ഖാന്റെ മുൻ ഭാര്യ സജ്‌ന നൂറിന്റെ പുതിയ വെളിപ്പെടുത്തലുകൾ. തനിക്കെതിരെ ഉയർന്ന ലഹരിമരുന്ന് ആരോപണങ്ങൾ പൂർണമായും നിഷേധിച്ച സജ്‌ന, ദിയാ സന, മുൻ ഭർത്താവ് ഫിറോസ് ഖാൻ, ദുബായിലുള്ള റോഷ്നി എന്നിവർക്കെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തി. താൻ എംഡിഎംഎ ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ താരം, തന്റെ നിരപരാധിത്വം തെളിയിക്കാൻ സ്വമേധയാ മെഡിക്കൽ പരിശോധനയ്ക്ക് തയാറാണെന്നും മറ്റുള്ളവരെയും അതിനായി വെല്ലുവിളിക്കുന്നതായും അറിയിച്ചു. തുടർച്ചയായ സൈബർ ആക്രമണങ്ങൾ കാരണം മക്കളെയും കൂട്ടി ജീവനൊടുക്കുന്നതിനെക്കുറിച്ച് വരെ ചിന്തിച്ചിരുന്നതായും, ഇനി തളരാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കിയ സജ്‌ന, ഈ വിവാദങ്ങളിൽ അടിയന്തരമായി ഇടപെട്ട് തങ്ങൾ നാലുപേരെയും അറസ്റ്റ് ചെയ്ത് മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരസ്യമായി അപേക്ഷയും നൽകിയിട്ടുണ്ട്. കുഞ്ഞിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും സാമ്പത്തിക തർക്കങ്ങളും ഉൾപ്പെടെ അതീവ ഗുരുതരമായ വിഷയങ്ങളാണ് സജ്‌ന വിഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. സജ്‌ന നൂർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയുടെ ഉള്ളടക്കം: “എന്റെ ദിയ സന, നീ ഇപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ വളരെ സൗമ്യമായി സംസാരിക്കുന്നത് കണ്ടു. എന്നാൽ യഥാർത്ഥത്തിൽ ചെറിയൊരു വിമർശനം പോലും സഹിഷ്ണുതയോടെ നേരിടാൻ കഴിയാത്ത ആളാണ് ദിയ എന്ന് സോഷ്യൽ മീഡിയയിലൂടെ എല്ലാവർക്കും അറിയാവുന്നതാണ്. ഇപ്പോൾ മുഖത്ത് പ്രകടമാകുന്ന ഈ ഭയത്തിന് പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ട്. തെറ്റ് ചെയ്തവർ അതിനുള്ള ഫലം അനുഭവിക്കുക തന്നെ ചെയ്യും. കൂടെയുള്ളവർ ഇപ്പോൾ പ്രതികരിക്കാത്തത് അവർക്കും ഇതിൽ പങ്കുള്ളതുകൊണ്ടാണ്. ഫിറോസ് ഖാൻ എന്റെ കുഞ്ഞിനെ കൊടുക്കാൻ പറയുന്നുണ്ട്. ഇത്രയും കാലം ഞാൻ അവനോട് എന്റെ കുഞ്ഞുമായി സംസാരിക്കാനുള്ള അവസരവും നൽകിയിട്ടുണ്ട്. അത് അവനോടുള്ള സ്‌നേഹത്താലോ ബഹുമാനത്താലോ അല്ല. ഒരു കുഞ്ഞിന് അച്ഛന്റെ സാന്നിധ്യം ആവശ്യമാണ് എന്ന വിശ്വാസത്താലാണ്. എന്റെ മൂത്ത മകൾക്ക് അനുഭവിക്കേണ്ടി വന്ന വേദന എന്റെ ഇളയ മകനും അനുഭവിക്കരുത് എന്നതിനാലാണ് ഞാൻ ഈ ബന്ധം നിലനിർത്തിയത്. എന്റെ മകന് അവനോട് ഇപ്പോഴും സ്‌നേഹമുണ്ട്. ആ സ്‌നേഹം നിലനിർത്തിയത് എന്റെ മനസ്സിന്റെ വലിയ മനുഷ്യത്വമാണ്. ഞാൻ ആഗ്രഹിച്ചാൽ ആ കുഞ്ഞിന്റെ മനസ്സിൽ അവനെക്കുറിച്ച് മോശം ധാരണ ഉണ്ടാക്കാൻ എനിക്ക് കഴിയുമായിരുന്നു. പക്ഷേ ഞാൻ അത് ചെയ്തിട്ടില്ല.
Source link


