AUTO
വില കുറയും, മൈലേജ് കൂടും! ഇന്ത്യൻ വിപണി പിടിച്ചടക്കാൻ വരുന്നത് 6 പുത്തൻ എംപിവികൾ!

ഇന്ത്യന്‍ കാര്‍ വിപണിയില്‍ പരസ്പരം മത്സരിച്ചു മാത്രമല്ല പരസ്പരം സഹകരിച്ചും മുന്നേറാനാവുമെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുന്ന രണ്ടു വലിയ കമ്പനികളാണ് മാരുതി സുസുക്കിയും ടൊയോട്ടയും. സൗഹൃദ മത്സരത്തിലൂടെ പരസ്പരം കൈകോര്‍ത്ത് ഇന്ത്യന്‍ വിപണിയിലേക്ക് ആറ് പുതിയ എംപിവികളാണ് ഈ രണ്ടു കമ്പനികളും ചേര്‍ന്ന് എത്തിക്കാനൊരുങ്ങുന്നത്. ടൊയോട്ടയുടെ കരുത്തുറ്റ സ്‌ട്രോങ് ഹൈബ്രിഡ് സംവിധാനങ്ങളും ഇലക്ട്രിക്ക് സാങ്കേതികവിദ്യയും മാരുതിക്ക് കരുത്താവുമ്പോള്‍ സുസുക്കിയുടെ ചിലവു കുറഞ്ഞ കോംപാക്ട് വാഹന നിര്‍മാണ ശൈലിയാണ് ടൊയോട്ടക്ക് തുണയാവുന്നത്. 1 ഹൈക്രോസ് ഹൈബ്രിഡ്ഇന്ത്യന്‍ എംപിവി വിപണിയില്‍ തരംഗം സൃഷ്ടിച്ച ഇന്നോവ ക്രിസ്റ്റയെ അടുത്ത വര്‍ഷത്തോടെ ടൊയോട്ട വിപണിയില്‍ നിന്നും പിന്‍വലിക്കുമെന്ന് സൂചനയുണ്ട്. ക്രിസ്റ്റ പിന്‍വാങ്ങുമ്പോഴുണ്ടാവുന്ന വിടവ് നികത്താനായി എത്തുന്ന മോഡലാണ് ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ്. ഫീച്ചറുകളില്‍ ചില വിട്ടുവീഴ്ച്ചകള്‍ വരുത്തിക്കൊണ്ട് ഹൈക്രോസ് ഹൈബ്രിഡിന്റെ വില കുറഞ്ഞ അടിസ്ഥാന വകഭേദം പുറത്തിറക്കാനും ടൊയോട്ടക്ക് പദ്ധതിയുണ്ട്. ഉയര്‍ന്ന വകഭേദങ്ങളില്‍ മാത്രം ലഭ്യമായിരുന്ന സ്‌ട്രോങ് ഹൈബ്രിഡിനെ കുറഞ്ഞ വിലയില്‍ ആഗ്രഹിക്കുന്നവരെ ആകര്‍ഷിക്കുന്ന മോഡലാവും ഇത്. ഡിസൈനിലും എന്‍ജിനിലും മാറ്റമുണ്ടാവില്ല. ടാക്‌സി ഓപറേറ്റര്‍മാരേയും ബജറ്റിലൊതുങ്ങുന്ന വാഹനം തിരയുന്നവരേയും ലക്ഷ്യമിട്ടാണ് ടൊയോട്ടയുടെ നീക്കം. 2 മാരുതി ഇന്‍വിക്ടോ ഇന്നോവ ഹൈക്രോസിന്റെ ബജറ്റ് ഹൈബ്രിഡ് പതിപ്പ് ടൊയോട്ട പുറത്തിറക്കുമ്പോള്‍ മാരുതി സുസുക്കി അവരുടെ പ്രീമിയം എംപിവി ഇന്‍വിക്ടോയുടെ ബജറ്റ് വേരിയന്റാണ് വിപണിയിലേക്കെത്തിക്കുന്നത്. ഹൈക്രോസിനേക്കാള്‍ കുറഞ്ഞ ഫീച്ചറുകളോടെയെങ്കിലും ആകര്‍ഷകമായി വിലയിലാണ് മാരുതി ഇന്‍വിക്ടോ വില്‍ക്കുന്നത്. പുതിയ വകഭേദത്തില്‍ വില പിന്നെയും താഴും. ഒപ്പം ഫീച്ചറുകളും. എന്നാല്‍ 2.0 ലീറ്റര്‍ സ്‌ട്രോങ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിന്‍ തുടരും. കുറഞ്ഞ വിലയില്‍ പ്രീമിയം ഹൈബ്രിഡ് എംപിവി വാങ്ങാന്‍ ആഗ്രഹിക്കുന്നവരെയാണ് മാരുതി ലക്ഷ്യം വെക്കുന്നത്. 3 മാരുതി സുസുക്കി YMC
Source link


