NEWS

എടക്കരയിൽ തീറ്റ തേടി കാടിറങ്ങിയ ആന കിണറ്റിൽ വീണു – വിഡിയോ


എടക്കര (മലപ്പുറം)∙ തീറ്റ തേടി കാടിറങ്ങിയ ആന കൃഷിയിടത്തിലെ കിണറ്റിൽ വീണു. കരുളായി പാലാങ്കര വലിയ പാലത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിലാണ് ആന വീണത്. കൃഷിയിടത്തിൽ നിന്ന് ആനയുടെ അലർച്ച കേട്ട് വന്നു നോക്കുമ്പോഴാണ് സംഭവം പ്രദേശവാസികൾ അറിയുന്നത്. വനപാലകരുടെ സംഘം സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ജെസിബി ഉപയോഗിച്ച് കിണറിന്റെ വ്യാപതി കൂട്ടി ആനയെ കരയ്ക്കെത്തിക്കുകയായിരുന്നു.


Source link

Back to top button