NEWS

വയനാട്ടിൽ യുവതി പനി ബാധിച്ച് മരിച്ചു


കൽപറ്റ ∙ വയനാട്ടിൽ പനി ബാധിച്ച് യുവതി മരിച്ചു. പേര്യ ആലാറ്റിൽ കുറ്റിവയൽ ഉന്നതിയിലെ ശ്രീക്കുട്ടി (21)ആണ് മരിച്ചത്. പനി ശക്തമായതിനെത്തുടർന്ന് യുവതി വയനാട് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി കാരന്തൂരിന് സമീപമാണ് മരണം സംഭവിച്ചത്. മരണകാരണം വ്യക്തമല്ല. ഷിഗെല്ല മുൻകരുതൽ നടപടികളുടെ ഭാഗമായി കുറ്റിവയൽ ഉന്നതിയിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. കുടിവെള്ള ശ്രോതസ്സുകളിലെ ജലത്തിന്റെ സാംപിൾ പരിശോധനയ്ക്കായി ശേഖരിച്ചു.


Source link

Back to top button