NEWS

‘ചോദ്യപ്പേപ്പർ ചോർച്ച കോടികളുടെ ബിസിനസ്; നിർത്തിയാൽ എംഎൽഎമാരെ വിലയ്‌ക്കെടുക്കാൻ പണം എവിടെ നിന്ന് കിട്ടും?’


ന്യൂഡൽഹി ∙ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആശങ്കകളെത്തുടർന്ന് രാജ്യത്ത് താൽക്കാലികമായി ടെലിഗ്രാം ആപ്പ് നിരോധിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. ജൂൺ 21ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായാണ് രാജ്യത്ത് ടെലിഗ്രാമിനു താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്. നടപടി ചോദ്യപ്പേപ്പർ ചോർച്ച തടയാൻ സഹായിക്കുമോ എന്ന് പ്രതിപക്ഷ നേതാക്കൾ ചോദിക്കുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധിയും മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും സർക്കാരിന്റെ നീക്കത്തെ രൂക്ഷമായി വിമർശിച്ചു. സർക്കാർ നടപടി തികച്ചും അസംബന്ധമാണെന്നും ചോദ്യപ്പേപ്പർ ചോർച്ച തടയാൻ യഥാർഥത്തിൽ സർക്കാരിനു താൽപര്യമില്ലെന്നുമാണ് അരവിന്ദ് കേജ്‌രിവാൾ എക്സിൽ കുറിച്ചത്. പുനഃപരീക്ഷയ്ക്കായി സർക്കാർ നടത്തുന്ന ഇത്തരം നീക്കങ്ങൾ വെറും നാടകങ്ങൾ മാത്രമാണെന്നും മോദി സർക്കാർ നാടകങ്ങൾ അവസാനിപ്പിച്ച് വിദ്യാർഥികളെയല്ല, പരീക്ഷാ മാഫിയകളെയാണ് അടിച്ചമർത്തേണ്ടതെന്നും രാഹുൽ കൂട്ടിച്ചേർത്തു. അതിനിടെ, അടുത്തിടെ ബിജെപി വിട്ട കെ. അണ്ണാമലൈയും പുനഃപരീക്ഷയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന കടുത്ത സുരക്ഷാ മാനദണ്ഡങ്ങളെ ചോദ്യം ചെയ്തു. ഇത്തരം അമിത നിയന്ത്രണങ്ങൾ വിദ്യാർഥികളിൽ നിലവിലുള്ള പരീക്ഷാ സമ്മർദം ഇരട്ടിയാക്കാൻ മാത്രമേ ഉപകരിക്കൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


Source link

Back to top button