BUSINESS
വളര്‍ച്ചയില്‍ ഇന്ത്യയുടെ ‘പൊട്ടിത്തെറി’, പ്രവാസികളെ ‘മയക്കി’ ആര്‍ബിഐ; നിക്ഷേപ പലിശ കൂട്ടി, നികുതി ഒഴിവാക്കി

RBI FCNR Updates: ആഗോള അസ്ഥിരതകള്‍ക്കിടയില്‍ പകച്ചുനില്‍ക്കുന്ന ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ വിസ്മയമായി ഇന്ത്യ. ആഗോള എണ്ണവില വര്‍ധനയില്‍ ഇന്ത്യ തകര്‍ന്നടിയുമെന്ന് വിലയിരുത്തിയവര്‍ക്കു തെറ്റ. പ്രവാസികളുടെ കരുത്തില്‍ ഇന്ത്യ വലിയ മുന്നേറ്റം കാഴ്ചവച്ചിരിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ പലപ്പോഴും കറണ്ട് അക്കൗണ്ട് കമ്മി (Deficit) ആണ് പ്രതിഫലിക്കാറുള്ളത്. എന്നാല്‍ കനത്ത വെല്ലുവിളികള്‍ക്കിടിയിലും 2026 ഏപ്രിലില്‍ ഇന്ത്യ 4.7 ബില്യണ്‍ ഡോളറിന്റെ റെക്കോഡ് കറണ്ട് അക്കൗണ്ട് മിച്ചം കൈവരിച്ചു. ഇന്ത്യയുടെ മുന്നേറ്റത്തിന്റെ കാരണങ്ങള്‍ പ്രവാസികളുടെ അകമഴിഞ്ഞ പണമയയ്ക്കല്‍ ആണ് ഇന്ത്യയുടെ നേട്ടത്തിന് കാരണം. രൂപയുടെ മൂല്യമിടിവ് മുതലെടുക്കാന്‍ വിദേശത്തുള്ള ഇന്ത്യക്കാര്‍ നാട്ടിലേക്ക് മത്സരിച്ച് പണമയച്ചത് ഇന്ത്യയ്ക്ക് വലിയ നേട്ടമായി. പ്രവാസികളുടെ പണമൊഴുക്ക് 16 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.സേവന കയറ്റുമതിയിലെ വര്‍ധനയും ഇന്ത്യയുടെ റെക്കോര്‍ഡ് മി്ച്ചത്തിന് വഴിവച്ചു. ഐടി, ബിസിനസ് സര്‍വീസസ് തുടങ്ങിയ മേഖലകളിലെ കയറ്റുമതി 37 ബില്യണ്‍ ഡോളറായി വര്‍ധിച്ചു. ഇത് 18.6 ബില്യണ്‍ ഡോളറിന്റെ സര്‍വീസ് മിച്ചം ഉണ്ടാക്കാന്‍ സഹായിച്ചു.സാധനസാമഗ്രികളുടെ ഇറക്കുമതി കയറ്റുമതിയേക്കാള്‍ കൂടുതലായിരുന്നിട്ടും, പ്രവാസികള്‍ അയച്ച പണവും, സേവന കയറ്റുമതിയില്‍ നിന്നുള്ള വരുമാനവും ഇന്ത്യയെ മിച്ചത്തിലേക്ക് നയിച്ചു. കരുത്ത് പകര്‍ന്ന് ആര്‍ബിഐ രൂപയുടെ മൂല്യമിടിവില്‍ ഊര്‍ജ്ജം കണ്ടെത്തിയ പ്രവാസികളെ പിടിച്ചുനിര്‍ത്താനായി ആര്‍ബിഐ അടുത്തിടെ പ്രഖ്യാപിച്ച ചില നടപടികളും ഏറെ ശ്രദ്ധേയമാണ്. Foreign Currency Non-Resident (Bank) Account കൂടുതല്‍ ആകര്‍ഷകമാകുകയാണ്. പ്രവാസി ഇന്ത്യക്കാര്‍ക്ക് (NRI) തങ്ങളുടെ വിദേശ വരുമാനം (യുഎസ് ഡോളര്‍, പൗണ്ട്, യൂറോ, യെന്‍) രൂപയിലേക്ക് മാറ്റാതെ, വിദേശ കറന്‍സിയില്‍ തന്നെ ഇന്ത്യയിലെ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ സഹായിക്കുന്ന ഒരു ഫിക്‌സഡ് ഡെപ്പോസിറ്റ് എഫ്‌സിഎന്‍ആര്‍. നിക്ഷേപം വിദേശ കറന്‍സിയില്‍ ആയതുകൊണ്ടു തന്നെ പലിശയും ആതേ കറന്‍സിയില്‍ തന്നെ ലഭിക്കും. ചുരുക്കിപ്പറഞ്ഞാല്‍ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവ് ഈ നിക്ഷേപത്തെ ബാധിക്കില്ല. കൂടാതെ ഈ നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് ഇന്ത്യയില്‍ നികുതിയും നല്‍കേണ്ടതില്ല.ചരിത്രപരമായ തീരുമാനവുമായി റിസര്‍വ് ബാങ്ക് 2026 സെപ്റ്റംബര്‍ 30 വരെ ബാങ്കുകള്‍ വിദേശ കറന്‍സി നിക്ഷേപം സ്വീകരിക്കുമ്പോള്‍ ഉണ്ടാകുന്ന കറന്‍സി റിസ്‌ക് ഒഴിവാക്കാനുള്ള ‘ഹെഡ്ജിംഗ് ചെലവ്’ (ഏകദേശം 3.5%) പൂര്‍ണ്ണമായും ആര്‍ബിഐ തന്നെ വഹിക്കും. ഹെഡ്ജിംഗ് ചെലവ് ആര്‍ബിഐ ഏറ്റെടുത്തതോടെ ബാങ്കുകള്‍ക്ക് എഫ്‌സിഎന്‍ആര്‍ നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ ഉയര്‍ത്തി. നിലവില്‍ നിക്ഷേപങ്ങള്‍ക്ക് 6 മുതല്‍ 7.1% വരെ പലിശ കിട്ടും. മുമ്പ് ഇത് 3- 4% മാത്രമായിരുന്നു. നിലവില്‍ അനുവദിച്ചിരിക്കുന്ന പ്രത്യേക വിന്‍ഡോ വഴി ബാങ്കുകള്‍ സ്വീകരിക്കുന്ന പുതിയ എഫ്‌സിഎന്‍ആര്‍ നിക്ഷേപങ്ങള്‍ക്ക് സിആര്‍ആര്‍ (CRR), എസ്എല്‍ആര്‍ (SLR) തുടങ്ങിയ നിയമപരമായ കരുതല്‍ ധനം സൂക്ഷിക്കേണ്ടതില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി. വിദേശ സ്ഥാപന നിക്ഷേപകര്‍ക്ക് (FIIs) ഇന്ത്യന്‍ ഗവണ്‍മെന്റ് ബോണ്ടുകളില്‍ നിന്നുള്ള പലിശവരുമാനത്തിനും, ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സിനും ഉണ്ടായിരുന്ന നികുതികള്‍ പൂര്‍ണ്ണമായി ഒഴിവാക്കി. സെബി (SEBI) രജിസ്‌ട്രേഷന്‍ ഇല്ലാതെ തന്നെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കാനുള്ള പരിധി ആര്‍ബിഐ വര്‍ധിപ്പിച്ചു.ഇന്ത്യയ്ക്ക് നേട്ടമാകുന്നത് എങ്ങനെ? കൂടതുല്‍ വിദേശനിക്ഷേപവും, പ്രവാസി നിക്ഷേപവും ആകര്‍ഷിക്കാന്‍ സാധിക്കുമെന്നതു തന്നെയാണ് പ്രധാന നേട്ടം. ആകര്‍ഷകമായ പലിശ നിരക്ക് കാരണം 40 മുതല്‍ 60 ബില്യണ്‍ ഡോളര്‍ വരെ ഇന്ത്യയിലേക്ക് ഒഴുകിയെത്തുമെന്നു വിലയിരുത്തപ്പെടുന്നു. ഇതുവഴി രൂപയ്ക്ക് കരുത്താര്‍ജിക്കാന്‍ കഴിയും. വിദേശ വിപണിയില്‍ ഡോളറിനെതിരെ രൂപ നേരിടുന്ന സമ്മര്‍ദ്ദം കുറയും. പുതിയ നിക്ഷേപങ്ങള്‍ വഴി ഇന്ത്യന്‍ ബാങ്കുകളിലേക്ക് വന്‍തോതില്‍ പണം എത്തും. ഇത് ആഭ്യന്തര വികസന ആവശ്യങ്ങള്‍ക്കും, ബിസിനസ് ലോണുകള്‍ക്കും ആവശ്യമായ പണലഭ്യത ഉറപ്പാക്കാന്‍ സഹായിക്കും. വിദേശ നിക്ഷേപകര്‍ക്കുള്ള പ്രഖ്യാപിച്ച നികുതി ഇളവുകള്‍ ഇന്ത്യന്‍ ബോണ്ട് മാര്‍ക്കറ്റിനെ കൂടുതല്‍ ആകര്‍ഷകമാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യ വിട്ട വിദേശനിക്ഷേപകര്‍ കൂടുതല്‍ ഉത്സാഹത്തോടെ തിരിച്ചെത്തിയേക്കും.
Source link


