NEWS

മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ്, എംപിമാരെ കണ്ടെത്താൻ പരക്കംപാച്ചിൽ; തൃണമൂലിനു പിന്നാലെ ശിവസേനയിലും പിളർപ്പ് ?


ന്യൂഡൽഹി / മുംബൈ ∙ ശിവസേനയിൽ (ഉദ്ധവ് താക്കറെ വിഭാഗം) വീണ്ടും ആഭ്യന്തര കലഹം രൂക്ഷമാകുന്നതായി സൂചന. ഉദ്ധവ് താക്കറെ പക്ഷത്തെ ചില ലോക്‌സഭാ എംപിമാരെ ഫോണിൽ ബന്ധപ്പെടാൻ മുതിർന്ന നേതാക്കൾക്ക് സാധിക്കുന്നില്ലെന്നും ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതിനിടയിൽ പാർട്ടിയുടെ പ്രധാന നേതാക്കൾ ഡൽഹിയിലേക്ക് തിരിക്കുകയും ചെയ്തതോടെ രാഷ്ട്രീയ വൃത്തങ്ങളിൽ അഭ്യൂഹങ്ങൾ ശക്തമായി. എംപിമാരെ അനുനയിപ്പിക്കാൻ പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ നേരിട്ട് ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും പല ജനപ്രതിനിധികളും നിലവിൽ പാർട്ടി നേതൃത്വത്തിനു ബന്ധപ്പെടാൻ കഴിയാത്ത ദൂരത്താണ്. ബുധനാഴ്ച ഡൽഹിയിൽ ശിവസേന പാർലമെന്ററി കമ്മിറ്റി യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഉദ്ധവിന്റെ വിശ്വസ്തരായ ലോക്‌സഭാ എംപിമാർ അരവിന്ദ് സാവന്ത്, അനിൽ ദേശായി എന്നിവർ ബുധനാഴ്ച ഡൽഹയിലെത്തും. രാജ്യസഭാ എംപി സഞ്ജയ് റാവത്ത് ഇതിനോടകം തലസ്ഥാനത്തുണ്ട്. തൃണമൂൽ കോൺഗ്രസിൽ അടുത്തിടെയുണ്ടായ രാഷ്ട്രീയ നീക്കങ്ങൾക്ക് സമാനമായി ശിവസേന എംപിമാർക്കിടയിലും കൂട്ടത്തോടെയുള്ള കൂറുമാറ്റം ഉണ്ടായേക്കുമെന്നാണ് ഊഹാപോഹങ്ങൾ.


Source link

Back to top button